For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഇടത് മുന്നണി സർക്കാർ കേരളത്തിലെ സിവിൽ സർവ്വീസിനെ മുച്ചൂടും മുടിച്ചിരിക്കുകയാണ്: കേരള എൻ.ജി.ഒ അസോസിയേഷൻ

03:32 PM Nov 28, 2024 IST | Online Desk
ഇടത് മുന്നണി സർക്കാർ കേരളത്തിലെ സിവിൽ സർവ്വീസിനെ മുച്ചൂടും മുടിച്ചിരിക്കുകയാണ്  കേരള എൻ ജി ഒ അസോസിയേഷൻ
Advertisement

കോടികൾക്ക് ജീവനക്കാരെ കേന്ദ്ര സർക്കാരിന് പണയം വച്ചും, കോടികൾ ജീവനക്കാരോട് കടക്കാരുമായ ഇടത് മുന്നണി സർക്കാർ കേരള സംസ്ഥാനം രൂപീകൃതമായതിന് ശേഷമുള്ള ദുരന്ത സർക്കാരായി മാറി കഴിഞ്ഞു. കഴിഞ്ഞ എട്ട് വർഷക്കാലമായി അധികാരത്തിൽ തുടരുന്ന ഇടത് മുന്നണി സർക്കാർ കേരളത്തിലെ സിവിൽ സർവ്വീസിനെ മുച്ചൂടും മുടിച്ചിരിക്കുകയാണ്. ഭരണ തുടർച്ചയിലും കൊടും വഞ്ചനയാണ് തുടരുന്നത്.
ജീവനക്കാർക്ക് ദേശീയ വില സൂചികയുടെ അടിസ്ഥാനത്തിൽ ക്രമാനുഗതമായി നൽകേണ്ട ക്ഷാമബത്ത അതിരൂക്ഷമായ വിലക്കയറ്റത്തിലും കിട്ടാ കനിയായി മാറി. 6 ഗഡു (19% ) ക്ഷാമബത്തയാണ് കുടിശ്ശികയായിട്ടുള്ളത്. നിലവിൽ 78 മാസത്തെ കുടിശ്ശികയാണ് കൊള്ളയടിച്ചിരിക്കുന്നത്.
നാല് വർഷമായി ലീവ് സറണ്ടർ ഇല്ല, സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയെ അട്ടിമറിച്ച് കൊണ്ടുവന്ന മെഡി സെപ്പിൽ സർക്കാർ വിഹിതമില്ലാതെയും ചികിത്സയില്ലാതെയുംജീവക്കാരെ കൊള്ളയടിക്കുകയാണ്. അധികാരത്തിൽ വന്നാൽ പങ്കാളിത്ത പെൻഷൻ അറബിക്കടലിൽ എറിയും എന്ന പ്രകടനപത്രികയിലൂടെ അധികാരത്തിൽ എത്തിയവർ തുടർ ഭരണത്തിലും പിൻവലിക്കാനോ ആനുകൂല്യങ്ങൾ നൽകുവാനോ തയ്യാറാകുന്നില്ല. പൊതുമേഖലാ സ്ഥാപനങ്ങളിലും പദ്ധതി അടിച്ചേൽപ്പിച്ച് കൊണ്ട് കേന്ദ്രത്തിൽ 5741 കോടി രൂപ കഴിഞ്ഞ മൂന്ന് വർഷക്കാലമായി പങ്കാളിത്ത പെൻഷൻ പിൻവലിക്കില്ല എന്ന സത്യവാങ്ങ്മൂലം നൽകി കൊണ്ടുള്ള കരാറിൽ വാങ്ങി പങ്കാളിത്ത പെൻഷൻ ജീവനക്കാരെ പണയം വച്ച് കൊള്ളയടിച്ചിരിക്കുകയാണ്. നാളിതുവരെ ശരാശരി ജീവനക്കാരന് കിട്ടാനുള്ള ആനുകൂല്യങ്ങളിൽ 12 ലക്ഷം രൂപയാണ് കൊള്ളയടിച്ചിരിക്കുന്നത്. 64923 കോടി രൂപയാണ് കേരളത്തിലെ ജീവനക്കാരെ ആകെ കൊള്ളയടിച്ചിരിക്കുന്നത്. സർക്കാർ ജീവനക്കാർക്കാണ് സർക്കാരിന്റെ നികുതി വരുമാനത്തിന്റെ ഭൂരിഭാഗവും ശമ്പളവും പെൻഷനുമായി കൊടുക്കുന്നതെന്ന ദുഷ്പ്രചരണം നടത്തുന്നത്
ഈ കൊള്ളമുതൽ മറക്കാനാണ്. ജീവനക്കാരെ പൊതു സമൂഹത്തിൽ അപഹാസ്യപ്പെടുത്തുന്ന രാഷ്ട്രീയ കോമരങ്ങളായി മാറി യിരിക്കുകയാണ് ഭരണക്കാർ. ഇവിടെ ഐ.എ.എസ്/ ഐ.പി.എസ് / ഐ.എഫ്.എസ് എന്നിവർക്ക് ക്ഷാമബത്ത അനുവദിക്കുമ്പോൾ കേരളത്തിലെ ജീവനക്കാരെ രണ്ടാം തരം പൗരൻമാരാക്കിയിരിക്കുകയാണ്തൊഴിലാളി പ്രസ്ഥാനം എന്ന് ഖ്യാദിപൂണ്ട ഇടത് സർക്കാർ. ജനങ്ങളേയും ജീവനക്കാരേയും പെരുവഴിയിലാക്കി കഴിഞ്ഞ എട്ട് വർഷക്കാലമായി തുടരുന്ന ഈ സർക്കാരിനെതിരെയുള്ള വിധിയെഴുത്താകും
ഇനി ഈ നാട് ചെയ്യാൻ പോകുന്നത്. ജീവനക്കാരുടെ ആനുകൂല്യ നിഷേധത്തിനെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ വഴുതക്കാട് ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. തിരുവനന്തപുരം സൗത്ത് ജില്ലയുടെ സെക്രട്ടറി ജോർജ്ജ് ആന്റണി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ജയകൃഷ്ണൻ.കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ വി.എസ് രാഘേഷ്, മോബിഷ് പി. തോമസ്, ഷിബി.എൻ.ആർ, ലിജു എബ്രഹാം, റിനി രാജ്, ലിജി ദേവരാജ്, സന്തോഷ് കുമാർ, മാഹീൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.