Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വകുപ്പ് തല അവലോകനത്തില്‍ ഇടത് യൂണിയന്‍ നേതാവായ പട്ടികജാതി വികസന ഓഫീസര്‍ക്ക് രൂക്ഷ വിമര്‍ശനം

12:49 PM Aug 22, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ജില്ലാ തല അവലോകനത്തില്‍ ഇടത് ഗസറ്റഡ് ഓഫീസര്‍മാരുടെ സംഘടനയിലെ വനിതാ നേതാവും തിരുവനന്തപുരം ജില്ലാ ഓഫിസറുമായ ഉദ്യോഗസഥക്ക് രൂക്ഷ വിമര്‍ശനം. 2021 ല്‍ ഭരണാനുമതി ലഭിച്ച അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രദേശത്ത് നാല് വര്‍ഷങ്ങള്‍ക്ക് ശേഷവും പണി ആരംഭിക്കാത്തത് എന്ത് ന്ന് സ്ഥലം എം.എല്‍.എയും ഭഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയുമായ ജി.ആര്‍ അനില്‍ ചോദിച്ചതിന് വ്യക്തമായ മറുപടി കൊടുക്കാന്‍ സാധിക്കാത്തതും തുടര്‍ന്ന് വകുപ്പ് മന്ത്രി ഒ.ആര്‍ കേളുവിന്റെ ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധവും വ്യക്തവുമായ അല്ലാത്ത മറുപടി നല്‍കിയത് മന്ത്രിയെ ചൊടിപ്പിച്ചു.

Advertisement

നിങ്ങള്‍ ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി നല്‍കിയാല്‍ മതിയെന്ന് മന്ത്രിയില്‍ നിന്ന് കേട്ടതിന് ശേഷമാണ് ഇടത് നേതാവ് നിശബ്ദയായത്. അവലോകനത്തിന് ശേഷം വകുപ്പിന്റെ സംസ്ഥാന തല വാട്ടസ് പ്പ് ഗ്രൂപ്പില്‍ ബന്ധപ്പെട്ട ഉദ്യോഗസഥന്‍ പരിപാടിയുടെ വാര്‍ത്തയും ഫോട്ടോകളും പങ്ക് വെച്ചപ്പോള്‍ എന്ത് കൊണ്ട് താന്‍ പ്രസന്റേഷന്‍ നടത്തുന്ന ഫോട്ടോ വന്നില്ല എന്ന് ചോദിച്ചു കൊണ്ട് രംഗത്ത് വന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അവഗണിച്ച് തള്ളിയത് അവര്‍ക്ക് കനത്ത ക്ഷീണമായി.

കാസര്‍ഗോഡ് സ്ഥിര താമസ്സകാകരിയായ ഇവര്‍ ഏറെക്കാലം കാസര്‍കോഡ് ജില്ലാ പട്ടികജാതി വികസന ഓഫീസറായിരുന്നു. സര്‍വ്വീസില്‍ നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കുന്ന ഇവര്‍ പിരിഞ്ഞ് പോകുന്നതിന് മുന്‍പ് തലസ്ഥാന ജില്ലയിലേക്ക് സ്ഥലംമാറ്റം വാങ്ങി വന്നത് ജോലിയില്‍ നിന്ന് പിരിഞ്ഞ ശേഷവും തന്റെ ഭരണസ്വാധീനം ഉപയോഗിച്ച് ഏതെങ്കിലും സര്‍ക്കാര്‍ ലാവണം ഒപ്പിച്ച് അതില്‍ കടിച്ച് തൂങ്ങി കിടക്കാനാണ് എന്നാണ് ജീവനക്കാര്‍ക്കിടയിലെ സംസാരം

പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിലെ ഭരണാനുകൂല സംഘടനയില്‍ ഉള്‍പ്പെട്ട ചില ഉദ്യോഗസ്ഥ പ്രമുഖര്‍ക്ക് എതിരേ വകുപ്പ് ഡയറക്ടര്‍ എടുത്ത അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച് ഇടത് സര്‍വ്വീസ് സംഘടനകള്‍ വകുപ്പ് ആസ്ഥാനത്ത് നടത്താന്‍ ശ്രമിച്ച ഒരു മണി സമരത്തിന്റെ മുഖ്യനായികയായ ഇവര്‍ക്ക് സമരം നടത്താന്‍ പോലും സാധിക്കാതെ പോയത് ജീവനക്കാര്‍ക്ക് ഇടയില്‍ പരിഹാസ ചിരിക്ക് കാരണമായി.

ജീവനക്കാര്‍ക്ക് ഇടയില്‍ താടക റാണി എന്ന് അറിയപ്പെടുന്ന ഇവര്‍ ഇടത് സംഘടനകളുടെ സമര പ്രഹസനങ്ങളിലേക്ക് ജീവനക്കാരേ തള്ളിവിടുന്നതിന് എതിരേ വകുപ്പിലെ ഒരു സാധാരണ ജീവനക്കാരന്‍ നിങ്ങള്‍ സഖാത്തി കളിക്കാനാണോ ജില്ലാ പട്ടികജാതി വികസന ഓഫിസറുടെ കസേരയില്‍ ഇരിക്കുന്നത് എന്ന് പരസ്യമായി ചോദിച്ചത് കഴിഞ്ഞ ദിവസങ്ങളില്‍ ജീവനക്കാരുടെ സ്വകാര്യ സംഭാഷണങ്ങളില്‍ കൂട്ടച്ചിരിക്ക് കാരണമായി.

Advertisement
Next Article