ആരും സ്വയം ദൈവം ആണെന്ന് വിചാരിക്കരുത്; മോദിക്കെതിരെ മോഹന്‍ ഭാഗവത്
പൂനെ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഒരാളുടെ പ്രവൃത്തിയ്ക്ക് അനുസൃതമായി ജനങ്ങളാണ് ഒരാളെ ദൈവമായി വിശേഷിപ്പിക്കുന്നതെന്നും അല്ലാതെ സ്വയം ദൈവമെന്ന് വിളിക്കില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി നല്ലത് ചെയ്യണം, തന്റെ പ്രവൃത്തികളിലൂടെ ആദരണീയ വ്യക്തികൾ ആകാമെന്നും എന്നാൽ അത് തീരുമാനിക്കേണ്ടത് മറ്റുള്ളവരാണെന്നും സ്വയം അങ്ങനെ പറയുകയല്ല വേണ്ടതെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.
തന്റെ ജനനം ദൈവികമായ ഒന്നല്ലെന്നും ദൈവം അയച്ചതാണെന്നും അവകാശപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. മോദിയുടെ ഊര്‍ജ്ജത്തിന്റെ കേന്ദ്രം എന്താണെന്ന അഭിമുഖത്തിലെ ചോദ്യത്തോടായിരുന്നു പ്രതികരണം. "എന്റെ അമ്മ ജീവിച്ചിരിക്കുന്നതുവരെ, ഒരുപക്ഷേ എന്റെ ജനനം ഒരു ജൈവികമായ ഒന്നാണെന്ന ധാരണ എനിക്കുണ്ടായിരുന്നു. അവരുടെ വിയോഗത്തിന് ശേഷം, എല്ലാ അനുഭവങ്ങളും നോക്കുമ്പോള്‍, എന്നെ ദൈവം അയച്ചതാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു." എന്നായിരുന്നു മോദിയുടെ പരാമർശം.