എൽ ജിയുടെ എറ്റവും പുതിയ OLED series കേരളത്തിൽ ലോഞ്ച് ചെയ്തു
നിക്ഷൻ ഇലക്ട്രോണിക്സ് മാനേജിങ് ഡയറക്ടർ M M V മൊയ്‌ദു നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ LG മാർക്കറ്റിംഗ് മാനേജർ ജിതിൻ പീ ജെ. ഏരിയ മാനേജർ വിഷ്ണു എന്നിവർ പങ്കെടുത്തു. 42" മുതൽ മുകളിലേക്ക് ഏറ്റവും കൂടുതൽ OLED സൈസ് വേരിയൻ്റ് ഉള്ള ബ്രാൻഡ് ആണ് എൽജി. ഈ വർഷം ഇറങ്ങിയ ടി വികൾ എല്ലാം ഏറ്റവും പുതിയ AI വേർഷ്യനോട് കൂടിയാണ് അവതരിക്കപ്പെട്ടിട്ടുള്ളത്.
വൺ വാൾ ഡിസൈനിൽ ഉള്ള G series Brightness Booster Max ടെക്നോളജി യോട് കൂടെയാണ് വന്നിട്ടുള്ളത്, ഏറ്റവും പുതിയ ആൽഫാ 11 AI പ്രൊസസർ ഉപയോഗിച്ചാണ് ടിവി യുടെ AI ഫീച്ചറുകൾ നിയന്ത്രിക്കുന്നത്. ഡോൾബി വിഷൻ , ഡോൾബി atmos കണ്ടൻ്റുകൾ ഓട്ടോമാറ്റിക് ആയി മനസ്സിലാക്കി അതേ ക്വാളിറ്റിയിൽ play ചെയ്യുവാനുള്ള ഫീച്ചറുകളും ഇതിൽ സജ്ജമാണ്.
144 Hz വരെ സ്ക്രീൻ refresh റേറ്റും , Nvedia G Sync, AMD Free Sync ഫീച്ചറുകൾ ഉള്ളത് കൊണ്ട് തന്നെ മികച്ച രീതിയിൽ സ്മൂത്ത് മോഷനിൽ ഹൈ ക്വാളിറ്റി ഗെയിംസ് കളിക്കുവാനും, സ്പോർട്സ് ചാനലുകൾ സ്മൂത്ത് ആയി കാണുവാനും സാധിക്കും. സാധാരണ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ നിന്നും വ്യത്യാസമായി 5 വർഷത്തേക്ക് സോഫ്റ്റ്‌വെയർ അപ്ഡേറ്റിനോടൊപ്പം UI അപ്ഡേറ്റും എൽജി വെബ് OS കൊടുക്കുന്നുണ്ട്.