Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

എൽഐസി പോർട്ടലിൻ്റെ ഭാഷ ഹിന്ദി മാത്രമായി; ആശങ്ക പ്രകടിപ്പിച്ച് ഉപഭോക്താക്കൾ; രൂക്ഷ വിമർശനം

04:07 PM Nov 19, 2024 IST | Online Desk
Advertisement

രാജ്യത്തെ പ്രധാന ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ പോർട്ടലിന്റെ ഭാഷ ഹിന്ദി മാത്രമാക്കി മാറ്റിയതിൽ വിമർശനം. വെബ് പോർട്ടലിന്റെ ഭാഷ മുഴുവനായി ഹിന്ദിയിലേക്ക് മാറിയതാണ് ഹിന്ദി അറിയാത്ത ഉപഭോക്താക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്. കൂടാതെ കേരളം, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും വിമർശനം ഉയർന്നു. നിരവധി ഉപഭോക്താക്കൾ സോഷ്യൽ മീഡിയയിലൂടെ ആശങ്ക പ്രകടിപ്പിച്ച് രം​ഗത്തെത്തി.

Advertisement

ഒന്നിലധികം ഔദ്യോഗിക ഭാഷകളുള്ള ഒരു രാജ്യത്ത്, എൽഐസി പോലുള്ള സ്ഥാപനങ്ങൾക്ക് അവരുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ആക്‌സസ് ചെയ്യാവുന്നതും ഉപയോക്തൃ സൗഹൃദവുമാണെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നാണ് വിമർശനം. എൽഐസിയുടെ വെബ്‌സൈറ്റിൻ്റെ ഭാഷ പെട്ടെന്ന് ഹിന്ദിയിലേക്ക് മാറ്റിയത് ഹിന്ദി സംസാരിക്കാത്തവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിന് കോൺഗ്രസ് പാർട്ടിയുടെ കേരള ഘടകം വിമർശനം ഉന്നയിച്ചു. എൽഐസി പോർട്ടലിന്റെ മാറ്റത്തെ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രം​ഗത്തെത്തി. എൽഐസി വെബ്‌സൈറ്റ് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ഒരു പ്രചരണ ഉപകരണമായി ചുരുക്കിയിരിക്കുന്നു. ഇംഗ്ലീഷ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ പോലും ഹിന്ദിയിൽ പ്രദർശിപ്പിച്ചിരിക്കുന്നുവെന്ന് എംകെ സ്റ്റാലിൻ എക്സിൽ കുറിച്ചു. നടപടി ഉടനടി പിൻവലിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Tags :
national
Advertisement
Next Article