Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പി.വി. അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ പാര്‍ക്കിന് ലൈസന്‍സ് പുതുക്കി നല്‍കി

11:11 AM Feb 08, 2024 IST | Online Desk
Advertisement

കോഴിക്കോട്: പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പാര്‍ക്കിന് ലൈസന്‍സ് പുതുക്കി നല്‍കി കൂടരഞ്ഞി പഞ്ചായത്ത്. ഫീസ് കുടിശികയിനത്തിലെ അഞ്ച് ലക്ഷം രൂപ ഈടാക്കിയാണ് ലൈസന്‍സ് പുതുക്കി നല്‍കിയത്. പാര്‍ക്കിന്റെ റവന്യു റിക്കവറി കുടിശിക ഇനത്തില്‍ രണ്ടര ലക്ഷം രൂപ വില്ലേജിലും അടച്ചിട്ടുണ്ട്. ഈ മാര്‍ച്ച് 31 വരെയാണ് ലൈസന്‍സ് പുതുക്കിയിട്ടുള്ളത്.

Advertisement

പഞ്ചായത്ത് ലൈസന്‍സ് ഇല്ലാതെയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലുള്ള ഹരജി ഇന്ന് ഹൈകോടതി പരിഗണിക്കാനിരിക്കെയാണ് ലൈസന്‍സ് പുതുക്കി നല്‍കിയത്. കുട്ടികളുടെ പാര്‍ക്കിന് മാത്രമാണ് നിലവില്‍ അനുമതി നല്‍കിയിട്ടുള്ളതെന്നും യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കാനോ റൈഡുകള്‍ക്കോ അനുമതി നല്‍കിയിട്ടില്ലെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.

കേരള നദീ സംരക്ഷണ സമിതി മുന്‍ ജനറല്‍ സെക്രട്ടറി പി.വി. രാജനാണ് പാര്‍ക്കിനെതിരെ ഹൈകോടതിയെ സമീപിച്ചത്. കൂടരഞ്ഞി വില്ലേജിലെ അതീവ അപകട സാധ്യതയുള്ള മേഖലയില്‍ ജിയോളജി ഡിപ്പാര്‍ട്‌മെന്റിന്റെ കൃത്യമായ അനുമതിയില്ലാതെ കുന്നിടിച്ചു നിരത്തിയാണ് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചതെന്നാണ് ഹരജിക്കാരന്റെ പരാതി. ലൈസന്‍സ് ഇല്ലാത്ത പാര്‍ക്ക് അടച്ചുപൂട്ടണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.

പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്ഥതയില്‍ കക്കാടംപൊയിലില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ പാര്‍ക്കിന് ലൈസന്‍സില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചിരുന്നു. അപേക്ഷയിലെ പിഴവു കാരണം അന്‍വറിന്റെ പാര്‍ക്കിനു ലൈസന്‍സ് നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ ഹൈകോടതിയില്‍ പറഞ്ഞത്.

ആവശ്യപ്പെട്ട അനുബന്ധ രേഖകളും ഹാജരാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ലൈസന്‍സ് ഇല്ലാതെ പിന്നെങ്ങനെ പാര്‍ക്ക് പ്രവര്‍ത്തിക്കുമെന്ന് ചോദിച്ച ഹൈകോടതി, വിശദ വിവരങ്ങള്‍ അറിയിക്കാന്‍ കഴിഞ്ഞ ദിവസം ഹൈകോടതി സര്‍ക്കാറിനു നിര്‍ദേശം നല്‍കിയിരുന്നു

Advertisement
Next Article