ലഫ്റ്റ്നന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് പ്രതിപക്ഷ നേതാവ്
03:11 PM Apr 25, 2024 IST
|
Online Desk
Advertisement
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള കേരള സന്ദര്‍ശനത്തിനെത്തിയ ഡല്‍ഹി ലഫ്റ്റ്നന്റ് ഗവര്‍ണര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇലക്ഷന് കമ്മീഷന് കത്ത് നല്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ബിജെപിക്ക് വേണ്ടി രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഭരണഘടനാ പദവിയിലിരിക്കുന്ന ലഫ്റ്റ്നന്റ് ഗവര്‍ണ്ണര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ പരാമർശിച്ചു.
Advertisement
അതേസമയം, ദില്ലി ലഫ് ഗവർണർ സഭ നേതാക്കളെ കണ്ടതിൽ എറണാകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡനും രംഗത്തെത്തിയിരുന്നു. ബിജെപിയുടെ കളിപ്പാവകളായ ഗവർണർമാർ ഇവിടെ വന്ന് മതമേലധ്യക്ഷൻമാരെ കണ്ടതുകൊണ്ട് വിശ്വാസികൾ വോട്ട് ചെയ്യുമെന്ന് ചിന്തിച്ചാൽ അവർ വേറെ ഏതോ ലോകത്താണന്നേ പറയാനുള്ളുവെന്ന് ഹൈബി ഈഡൻ പറഞ്ഞു.
Next Article