സുധാകരനും സതീശനും നേരേ വധശ്രമം
തിരുവനന്തപുരം: കെപിസിസി നേതൃത്വത്തിൽ നടത്തിയ ഡിജിപി മാർച്ചിൽ പങ്കെടുത്ത മുതിർന്ന നേതാക്കൾ
ക്കു നേരേ പൊലീസിന്റെ വധശ്രമം. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ. മുരളീധരൻ എംപി, അൻവർ സാദത്ത് എംഎൽഎ, ചാണ്ടി ഉമ്മൻ എംഎൽഎ തുടങ്ങിയ മുതിർന്ന നേതാക്കൾക്കു നേരേ പൊലീസ് കണ്ണീർ വാതക ഷെൽ എറിഞ്ഞു. നേതാക്കളുടെ തൊട്ടടുത്തു വീണു പൊട്ടി, നിരവധി പേർക്കു പരുക്കേറ്റു. നേരത്തേ മുതൽ പല രോഗങ്ങൾക്കു ചികിത്സ നേരിടുന്ന കെ. സുധാകരന്റെ പരുക്ക് ഗുരുതരമാണ്. അദ്ദേഹത്തെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് ഷെൽ എറിഞ്ഞത്. ഇതു നേതാക്കളെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണെന്നു നേതാക്കൾ കുറ്റപ്പെടുത്തി.
ക. സുധാകരൻ, വി.ഡി സതീശൻ, അൻവർ സാദത്ത്, ചാണ്ടി ഉമ്മൻ തുടങ്ങിവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.