Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ജീവന് ഭീഷണി: മല്ലികാര്‍ജുൻ ഖാർഗെയ്ക്ക് ഇസഡ് പ്ലസ് സുരക്ഷ

11:17 AM Feb 23, 2024 IST | Online Desk
Advertisement

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് ഇസഡ് പ്ലസ് സുരക്ഷ. ഖർഗെയുടെ ജീവനു ഭീഷണിയുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് പരി​ഗണിച്ചാണ് തീരുമാനം. 10 എൻഎസ്‌ജി കമാൻഡോകൾ അടക്കം 55 ഉദ്യോഗസ്‌ഥർ ഖർഗെയ്ക്കു സംരക്ഷണ കവചമൊരുക്കും. ബുള്ളറ്റ് പ്രൂഫ് വാഹനവും ഇസഡ് പ്ലസ് സുരക്ഷയിൽ ഉൾപ്പെടുന്നുണ്ട്. ഇസഡ് പ്ലസ്, ഇസഡ്, വൈ, എക്സ് എന്നിങ്ങനെ നാലുതരത്തിലുള്ള സുരക്ഷ സംവിധാനമാണ് ഉള്ളത്.

Advertisement

2019 വരെ, ഗാന്ധി കുടുംബത്തിന് എസ്‌പിജി സുരക്ഷ ഉണ്ടായിരുന്നു. പിന്നീടിത് ഇസഡ് പ്ലസിലേക്കു തരംതാഴ്ത്തി. പ്രധാനമന്ത്രിയുടെ സുരക്ഷ എസ്പിജിയാണ് കൈകാര്യം ചെയ്യുന്നത്. പ്രധാനമന്ത്രിയുടെയും മുൻ പ്രധാനമന്ത്രിമാരുടെയും അവരുടെ കുടുംബത്തിന്റെയും സംരക്ഷണത്തിനായി രൂപീകരിച്ച ഉന്നത സേനയാണിത്. 1984ൽ ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷമാണ് എസ്‌പിജി രുപീകരിച്ചത്. മൂവായിരം പേർ അടങ്ങുന്ന സേനയാണ് എസ്‌പിജി.

Tags :
featuredPolitics
Advertisement
Next Article