ഈ വർഷം തന്നെ ഐടി പാർക്കിൽ മദ്യം; തീരുമാനം പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്ന്
തിരുവനന്തപുരം: ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള സർക്കാർ നിർദേശങ്ങൾ നിയമസഭാ സബ്ജക്ട് കമ്മിറ്റി ചില ഭേദഗതികളോടെ അംഗീകരിച്ചു തിരിച്ചയച്ചു. ലൈസൻസ് നൽകുന്നതിനായി പുതിയ നിർദേശങ്ങൾ സബ്ജക്‌ട് കമ്മിറ്റി മുന്നോട്ടുവച്ചിട്ടുണ്ട്. എക്‌സൈസ് നിയമവകുപ്പുകള്‍ ചർച്ച നടത്തിയ ശേഷം പുതിയ ചട്ടങ്ങൾ പുറത്തിറക്കും.
അംഗീകാരം ലഭിച്ചതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം
പിന്‍വലിച്ചശേഷം മദ്യ വിതരണം ആരംഭിക്കും. ഭാവിയില്‍ പാര്‍ക്കുകളില്‍ വെവ്വേറെ ലൈസന്‍സ് നല്‍കേണ്ടി വരുമെന്ന പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നാണ് നിയമസഭ സമിതിയുടെ തീരുമാനം. ഐടി പാര്‍ക്കുകളില്‍ മദ്യം വിതരണം ചെയ്യുന്നതിന് എഫ്‌എല്‍ 4 സി എന്ന പേരില്‍ പുതിയ ലൈസന്‍സ് നല്‍കാനാണു തീരുമാനം. ലൈസന്‍സ് ഫീസ് 20 ലക്ഷം ആയിരിക്കും. പ്രവര്‍ത്തന സമയം രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ്. ഐ ടി പാര്‍ക്ക് നേരിട്ടോ, പ്രമോട്ടര്‍ പറയുന്ന കമ്പനിക്കോ നടത്തിപ്പിന് അനുമതിനൽകും.