For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഒന്നാം ക്ലാസ് മുതൽ അക്ഷര പഠനം സ്വാഗതാർഹം: കെ പി എസ് ടി എ

06:58 PM May 03, 2024 IST | Online Desk
ഒന്നാം ക്ലാസ് മുതൽ അക്ഷര പഠനം സ്വാഗതാർഹം  കെ പി എസ് ടി എ
Advertisement

തിരുവനന്തപുരം: ഒന്നാം ക്ലാസ് മുതൽ തന്നെ അക്ഷരങ്ങൾ എഴുതാനും വായിക്കാനും അവസരമൊരുക്കണമെന്ന കെ പി എസ് ടി എ യുടെ നിരന്തര ആവശ്യം ഈ അധ്യായന വർഷം നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്നും ഇത് കരുന്നുകളിൽ കൂടുതൽ മാറ്റങ്ങൾക്ക് അവസരമൊരുക്കുമെന്നും കെ പി എസ് ടി എ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. പൊതുവിദ്യാഭ്യാസ മേഖലയുടെ നിലവാര തകർച്ചയെന്ന ആരോപണത്തിന് പ്രധാന ഘടകം പ്രെമറിയിൽ അക്ഷരമെഴുത്തിന് പ്രാധാന്യം നൽകാത്തതാണ്. സഖാവ് എം എ ബേബി വിഭ്യാഭ്യാസമന്ത്രിയായിരുന്നപ്പോഴാണ് ഡിപിഇപി എന്ന പുതിയ പദ്ധതിയും പവലോവിൻ്റെ ജ്ഞാനനിർമിതിവാദവും ആശയത്തിൽ നിന്നും അക്ഷരത്തിലേക്കെന്ന തലതിരിഞ്ഞ സമീപനവുമാണ് കുട്ടികളിൽ അക്ഷരജ്ഞാനത്തിന് കുറവ് വരുവാനുള്ള കാരണം. ഇത് തിരിച്ചറിയാനും തിരുത്താനുമുള്ള നീക്കം നിരന്തരമായ ആവശ്യപ്പെടലുകളുടെ അംഗീകാരമാണ്. കുരുന്നു മനസുകൾക്ക് നൽകുന്ന എല്ലാവിധ പഠന പ്രക്രിയകളും മനസ്സിലാക്കാനും പ്രയോഗവൽക്കരിക്കാനും വളരെ വേഗം സാധിക്കും. അധ്യാപകർക്ക് കൂടുതൽ സ്വതന്ത്രവും നിർഭയത്വവും നൽകി പഠന പ്രവർത്തനങ്ങൾക്കുള്ള അവസരം നൽകിയും എല്ലാ അധ്യപക സംഘടനകളുമായും മുൻവിധിയില്ലാത്ത ചർച്ചകൾ കൂടി സർക്കാർ ഉറപ്പുവരുത്തുകയും ചെയ്താൽ കാര്യക്ഷമമായ പ്രയോഗവൽക്കരണത്തോടൊപ്പം പൊതുവിദ്യാഭ്യാസ മേഖലയിൽ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും കെ പി എസ് ടി എ സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡൻ്റ് കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ ട്രഷറർ അനിൽ വട്ടപ്പാറ ഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ രാജ്മോഹൻ , കെ രമേശൻ,ബി ബിജു, ബി സനിൽകുമാർ, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, സാജു ജോർജ്,പി എസ് ഗിരീഷ് കുമാർ, പി വി ജ്യോതി, ബി ജയചന്ദ്രൻ പിള്ള, ജോൺ ബോസ്കോ, വർഗീസ് ആൻ്റണി, പി എസ് മനോജ്, വിനോദ് കുമാർ, പി എം നാസർ, ജി.കെ ഗിരീഷ്, എം.കെ അരുണ, എന്നിവർ സംസാരിച്ചു.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.