കുവൈറ്റിൽ 'ലിറ്റിൽവേൾഡ്' നവംബർ 20ന് തുടക്കമാകും
കുവൈറ്റ് സിറ്റി : വിവിധ രാജ്യങ്ങളുടെ പവലിയനുകൾ, സാംസ്കാരിക പരിപാടികൾ, വൈവിധ്യമായ ഭക്ഷണരുചികൾ തുടങ്ങി ഒരേ കുടക്കീഴിൽ ഒരുക്കുന്ന കുവൈറ്റിലെ ആദ്യ സംരംഭമായ 'ലിറ്റിൽവേൾഡ്' ന് നവംബർ 20 തുടക്കമാകും. മിശിരിഫ് എക്സിബിഷൻ സെന്‍ട്രല്‍ ഹാൾ നമ്പർ 6 ന് സമീപത്തുള്ള തുറസ്സായപാർക്കിങ് സ്ഥലത്താണ് കാണികൾക്ക് വിസ്മയം ഒരുക്കി ലിറ്റിൽ വേൾഡ് ന്റെ അവസാന മിനുക്കു പണികൾ നടന്നു വരുന്നത്. കുവൈറ്റ്, ഇന്ത്യ, ചൈന, കൊറിയ, ജപ്പാൻ, തായ്ലൻഡ്, വിയറ്റ്നാം, ഫിലിപ്പിൻസ് യൂറോപ്പ്, തുർക്കി, ഈജിപ്ത്, ജി സി സി തുടങ്ങിയ പതിനാലോളംർജ്ജ്യങ്ങളുടെ പവലിയനോടെയാണ് ലിറ്റിൽ വേൾഡ് ആദ്യ സീസണ് തുടക്കമാവുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍, സാംസ്കാരിക പ്രകടനങ്ങള്‍, അന്താരാഷ്ട്ര ഭക്ഷണ അനുഭവങ്ങള്‍, കുട്ടികള്‍ക്കായി പ്രത്യേകമായി രൂപകല്പന ചെയ്ത വിനോദങ്ങള്‍ക്കായുള്ള വലിയ വിസ്തൃതിയുള്ള സ്ഥലവും ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കും. വിവിധ പവലിയനുകളിൽ അതാത് രാജ്യത്തിന്റെ തനത് ഉൽപ്പന്നങ്ങൾഎന്നിവകരസ്ഥമാക്കുന്നതിനുള്ള സുവർണാവസരമാണ് സന്ദർശകർക്കായി ഒരുങ്ങികൊണ്ടിരിക്കുന്നത്.
മേളയിലെ ഏറ്റവും വലിയ പവലിയനുകളിൽ ഒന്നായ ഇന്ത്യ പവലിയൻ മുഖ്യ ആകർഷകമായി തലയെടുപ്പോടെ ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യയുടെ വിവിധ മേഖലയിൽ നിന്നുള്ള തുണിത്തരങ്ങൾ, തനത് ആഭരണങ്ങൾക്കായുള്ള പ്രത്യേക വിഭാഗം, ലോക പ്രശസ്തമായ കാശ്മീർ തുണിത്തരങ്ങൾ, ഇന്ത്യൻ നിർമ്മിത സുഗന്ധ വസ്തുക്കൾ, ആസ്സാമിൽ നിന്നുള്ള ഊദ് അനുബന്ധസുഗന്ധ ദ്രവ്യങ്ങൾ, ഇന്ത്യൻ ചാറ്റ് വിഭവങ്ങൾ, മൈലാഞ്ചി ഉൽപ്പന്നങ്ങൾ, ഹോം ഡെക്കറേഷൻ, കൈത്തറി വസ്ത്രങ്ങൾ, പഞ്ചാബി തുകൽ ചെരിപ്പുകൾ, ഫാഷൻ തുണിത്തരങ്ങൾ, കർണ്ണാടക പക്ഷിരാജപുരം വനമേഖലയിലെ ആദിവാസി ഹെർബൽ എണ്ണകൾ, പരമ്പരാഗത രീതിയിൽ ഉണ്ടാക്കിയ വേദന സംഹാരി ഹെർബൽ എണ്ണകൾ അനുബന്ധ ആയുവേദ വസ്തുക്കൾ എന്നിവയുടെ വിശാലമായ ശേഖരം തന്നെ ഇന്ത്യ പവലിയനിൽ ലഭ്യമായിരിക്കുമെന്ന് ഇന്ത്യ പവലിയൻ സംഘാടകരായ ദുബായി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബാറാക്കാത്ത് എക്സിബിഷൻ സി ഇ ഒ ചന്ദ്രൻ ബേപ്പ് അറിയിച്ചു. തനത് ഇന്ത്യൻ മാതൃകയിലായിരിക്കും പവലിയനുകൾ ഒരുക്കുന്നതെന്നും, വിശാലമായതും പരമ്പരാഗത രീതിയിലുള്ള ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ആദ്യമായി കുവൈറ്റിലെ ജനങ്ങൾക്കായി സമർപ്പിക്കുന്നതിൽ അത്യധികം സന്തുഷ്ടിയുടെന്നും ഇന്ത്യ പവലിയൻ ജനറൽ മാനേജർ അനിൽ ബേപ്പ് പറഞ്ഞു.
വിനോദ കായിക പരിപാടികൾക്കായുള്ള പ്രത്യേക എന്റർടൈൻമെന്റ് ഏരിയയും കുട്ടികൾക്കുള്ള ഫൺഫെയർ സൗകര്യവും ഉണ്ടാകും. വിവിധ രാജ്യങ്ങളുടെ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാനുള്ള വിവിധ ഭക്ഷണ ശാലകൾ ലിറ്റിൽ വേൾഡ് ൽ ലഭ്യമായിരിക്കും. ഇതിനു പുറമെ സന്ദർശകർക്കായി മിനി മൃഗശാല കൂടി ഒരുക്കുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു. സാധാരണ ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയും അവധി ദിവസങ്ങളിൽ മൂന്നു മണിമുതൽ രാത്രി 10 വരെയാകും സന്ദർശന സമയം. ലിറ്റിൽവേൾഡിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും. കുവൈത്തിലെ ആദ്യരാജ്യാന്തര വ്യാപാരമേള നവംബർ 20 ന് തുടങ്ങി 2025 മാർച്ച് ഒന്നിന് അവസാനിക്കും. ഇത് സംബന്ധിച്ച് ഖൈത്താൻ രാജധാനി പാലസ് റെസ്റ്റാറന്റിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ഇന്ത്യ പവിലിൻ മാനേജർ അനിൽ ബേപ്പു, വേഗ ഇന്റർ ട്രേഡ് ലിറ്റിൽ വേൾഡ് സി ഇ ഓ ടോണി , പി ആർ ഓ അബ്ദുൽ റഹ്മാൻ, ഓപ്പറേഷൻസ് മാനേജർ ഫിർദൗസ് എന്നിവർ സന്നിഹിതരായിരുന്നു.സർക്കാർ സംവിധാനമായ കുവൈറ്റ് ഇന്റർനാഷണൽ ഫെയർ അതോറിറ്റിയാണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്. ഇരുപത്തിയഞ്ച് വർഷത്തോളം ദുബായ് ഗ്ലോബൽ വില്ലേജിൽ വിവിധ പവലിയനുകൾ ഒരുക്കിയ വേഗ ഇന്റർനാഷണൽ എക്സിബിഷൻസ് ആണ് പരിപാടിയുടെ മുഖ്യസംഘാടകർ. ലിറ്റിൽ വേൾഡ് കുവൈറ്റിൽ ഒരുക്കുന്നതിനായി സഹകരിച്ചു പ്രവർത്തിക്കുന്ന കുവൈറ്റ് ഇന്റർനാഷണൽ ഫെയർ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. അബ്ദുൽ റഹ്മാൻ അൽ നാസറിന് പ്രത്യേകം നന്ദി അറിയിക്കുന്നതായി ശ്രീ. ടോണി അറിയിച്ചു.