പീച്ചി ഡാമിന്റെ റിസർവോയറിൽ അപകടത്തിൽപ്പെട്ട, നാല് പെൺകുട്ടികളെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു; മൂന്ന് പേരുടെ നില ഗുരുതരം
തൃശൂർ : പീച്ചി ഡാം റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ നാലു പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെട്ടു. നാലുപേരെയും നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.മൂന്ന് കുട്ടികളുടെ നില ഗുരുതരമാണെന്നാണ് വിവരം. തൃശ്ശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അപകടത്തില്‍പ്പെട്ട കുട്ടികള്‍. 16-കാരികളായ നിമ, അലീന, ആന്‍ ഗ്രീസ്, എറിന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. സുഹൃത്തിന്റെ വീട്ടില്‍ പിറന്നാളാഘോഷത്തിന് എത്തിയതായിരുന്നു വിദ്യാർത്ഥികള്‍. ആഘോഷത്തിന് ശേഷം പീച്ചി ഡാം കാണാൻ പോയപ്പോഴാണ് അപകടം.
ബഹളംവെച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ രക്ഷയ്‌ക്കെത്തിയത്. ഇവര്‍ ഇറങ്ങിയ ഭാഗത്തുണ്ടായിരുന്ന കയത്തില്‍ അകപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കുട്ടികള്‍ റിസർവോയറിലേക്ക് വീണത് എങ്ങനെയാണെന്ന് വ്യക്തമല്ല.
ഗുരുതരാവസ്ഥയിലുള്ള മൂന്ന് പേരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും വിവരമുണ്ട്. അപകടത്തില്‍പ്പെട്ട നാല് പേരും തൃശൂർ സ്വദേശികളാണ്.