ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവചനമത്സരം; വിജയിച്ചത് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ്
11:22 AM Jun 05, 2024 IST
|
Online Desk
Advertisement
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ നേതാക്കൾക്കിടയിൽ നടത്തിയ അനൗദ്യോഗിക തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ വിജയിയായത് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് ഇർഷാദ് എം.എസ്. പ്രസിഡന്റിനെ സമീപിച്ചപ്പോൾ പറഞ്ഞാൽ ഫലിക്കും അതുകൊണ്ട് പറയുന്നില്ല എന്ന് പറഞ്ഞ് ആദ്യം ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാൽ, നിർബന്ധിച്ചപ്പോൾ പ്രവചനം നടത്താൻ അദ്ദേഹം തയ്യാറായി. കേരളത്തിൽ യു ഡി എഫിന് 20 സീറ്റും കിട്ടാനുള്ള രാഷ്ട്രീയ അന്തരീക്ഷം ഉണ്ടെന്നും എന്നാൽ സംഘടനാ ദൗർബല്യം മൂലം 2 സീറ്റ് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും പ്രവചിക്കുകയായിരുന്നു. ഉത്തരം റെക്കോർഡ് ചെയ്യുവാനായി പ്രവചനം ആവർത്തിക്കുവാൻ അപ്പോൾ തന്നെ ആവശ്യപ്പെടുകയായിരുന്നു . കാഡ്‌ബറി ഡയറി മിൽക്ക് ചോക്ലേറ്റ് ബോക്സ് ആണ് സമ്മാനമായി ലഭിക്കുന്നത്.
Advertisement
Next Article