ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടം; 93 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിൽ പതിനൊന്നു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളി ലുമായി 93 മണ്ഡലങ്ങളിലേക്കുള്ള വിധിയെഴുത്ത് ആരംഭിച്ചു.
120 വനിതകളുൾപ്പെടെ 1,300ലേറെ സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. കേന്ദ്രമന്ത്രി അമിത് ഷാ (ഗാന്ധിനഗർ), ജ്യോതിരാദിത്യ സിന്ധ്യ (ഗുണ), മൻസുഖ് മാണ്ഡവ്യ (പോർബന്തർ), പുരുഷോത്തം രൂപാല (രാജ്‌കോട്ട്), പ്രഹ്ളാദ് ജോഷി (ധാർവാഡ്), എസ്.പി. സിംഗ് ബാഗേൽ (ആഗ്ര) തുടങ്ങിയവരാണു പ്രമുഖ സ്ഥാനാർഥികൾ
ഗുജറാത്ത് (25) മഹാരാഷ്ട്ര (11), യുപി (10) എന്നതിനു പുറമേ കർണാടകയിലെ 28 സീറ്റുകളിൽ അവശേഷിച്ച 14 എണ്ണത്തിലും ഇന്നാണു ജനവിധി. ഛത്തിസ്ഗഡ് (7), ബിഹാർ (5), ആസാം, പശ്ചിമബംഗാൾ (4 വീതം), മധ്യപ്രദേശ് (9) കേന്ദ്ര ഭരണപ്രദേശ ങ്ങളായ ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ജമ്മുകാശ്മീരിലെ അനന്തനാഗ്-രജൗരി സീറ്റുകളിൽ ഇന്നു നട ക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് സാങ്കേതിക കാരണങ്ങളെത്തുടർന്ന് 26ലേക്കു മാറ്റി.