For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ലോക് സഭതെരഞ്ഞെടുപ്പ്; മോദിയെ വിറപ്പിച്ച് അജയ് റായ്

10:47 AM Jun 06, 2024 IST | ലേഖകന്‍
ലോക് സഭതെരഞ്ഞെടുപ്പ്  മോദിയെ വിറപ്പിച്ച് അജയ് റായ്
Advertisement
Advertisement

വാരാണസിയിൽ വോട്ടെണ്ണൽ ദിനത്തിൽ രാവിലെ ഒൻപതരയോടെ ടിവി ചാനലുകളിൽ ജനങ്ങൾ ഒറ്റുനോക്കികൊണ്ടിരുന്നത് അജയ് റായിയെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആറായിരത്തോളം വോട്ടിനു അൽപ സമയമെങ്കിലും പിന്നിലാക്കിയ അജയ് റായ്ക്ക് ഇപ്പോൾ കോൺഗ്രസിൽ താരപരിവേഷമാണ്. ഹിന്ദി മേഖലയിൽ കോൺഗ്രസ് നടത്തിയ ഏറ്റവും വലിയ മുന്നേറ്റമായാണ് വാരാണസിയിലെ പോരാട്ടം വിശേഷിപ്പിക്കപ്പെടുന്നത്.

2019 ൽ മോദിക്കെതിരെ മത്സരിച്ച അജയ് 4.79 ലക്ഷം വോട്ടിനാണു തോറ്റത്. ഇക്കുറി സ്ഥാനാർഥിയായി അദ്ദേഹത്തെ വീണ്ടും കോൺഗ്രസ് കളത്തിലിറക്കിയപ്പോൾ ഭൂരിപക്ഷം 5 ലക്ഷം കടക്കുമെന്ന് ബിജെപി കണക്കുകൂട്ടി. പക്ഷേ, മോദിക്കു മുന്നിൽ വിറയ്ക്കാതെ അജയ് പൊരുതി. കോൺഗ്രസ് സംഘടനാസംവിധാനം ഫലപ്രദമായി ചലിച്ചു. സമാജ്‌വാദി പാർട്ടിയുടെ കരുത്തുറ്റ പിന്തുണയും ചേർന്നതോടെ മോദിയുടെ ഭൂരിപക്ഷം 1.52 ലക്ഷമായി കുറഞ്ഞു.

മോദിക്കു പിന്നിൽ ഹിന്ദു സമുദായം ഒന്നടങ്കം അണിനിരക്കുന്ന സ്ഥിതി ഇക്കുറിയുണ്ടായില്ലെന്നാണു തിരഞ്ഞെടുപ്പ് ചിത്രം നൽകുന്ന സൂചന. ഒബിസി, ദലിത് വോട്ടുകളിൽ വലിയൊരു ഭാഗം ഇന്ത്യാസഖ്യത്തിനൊപ്പം നിന്നു. ഭൂമിഹാർ (ബ്രാഹ്മണ) വിഭാഗക്കാരനായ അജയ്ക്ക് ആ വഴിയും വോട്ട് ലഭിച്ചതോടെ ബിജെപിയുടെ കോട്ടയിൽ വിള്ളൽ വീണു. മോദിയുടെയും റായ്ബറേലിയിൽ രാഹുൽ ഗാന്ധിയുടെയും ഭൂരിപക്ഷം താരതമ്യം ചെയ്ത് കോൺഗ്രസ് രംഗത്തെത്തി. 3.90 ലക്ഷമാണ് രാഹുലിന്റെ ഭൂരിപക്ഷം. മോദിയുടേതിനെക്കാൾ 2 ലക്ഷത്തിലധികം കൂടുതലാണ് രാഹുൽ ഗാന്ധിയ്ക്ക് ലഭിച്ച ഭൂരിപക്ഷം.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.