Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നഷ്ടത്തോടു നഷ്ടം:അദാനിയുടെ ഓഹരി വില 10 ശതമാനം ഇടിഞ്ഞു

11:15 AM Nov 22, 2024 IST | Online Desk
Advertisement

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിനത്തിലും ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തില്‍. വിവിധ അദാനി കമ്പനികളുടെ ഓഹരി വില 10 ശതമാനം വരെയാണ് ഇടിഞ്ഞത്. രണ്ട് ദിവസത്തിനിടെ വിവിധ അദാനി കമ്പനികളുടെ ഓഹരി വിലയില്‍ 23 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.

Advertisement

അദാനി എന്റര്‍പ്രൈസ് 7.23 ശതമാനം, അദാനി പോര്‍ട്‌സ് ആന്‍ഡ് സെസ് 5.38 ശതമാനം, അദാനി ഗ്രീന്‍ എനര്‍ജി 10.82 ശതമാനം, അദാനി പവര്‍ 6.30 ശതമാനം, അദാനി എനര്‍ജി സൊല്യൂഷന്‍ 8.60 ശതമാനം, അദാനി ടോട്ടല്‍ ഗ്യാസ് 5.81 ശതമാനം, അദാനി വില്‍മര്‍ 5.43 ശതമാനം, അംബുജ സിമന്റ് 1.44 ശതമാനം എന്നിങ്ങനെയാണ് വിവിധ ഓഹരികള്‍ക്കുണ്ടായ തിരിച്ചടി.

സൗരോര്‍ജ കരാറുകള്‍ ഉറപ്പിക്കാന്‍ യു.എസിലെ നിക്ഷേപകരെ കബളിപ്പിച്ചുവെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നുമുള്ള യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമീഷന്റെ കണ്ടെത്തലിന് പിന്നാലെ അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടിയായി കെനിയന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിരുന്നു. ശതകോടികളുടെ വിമാനത്താവള, ഊര്‍ജ പദ്ധതി കരാറുകള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി കെനിയന്‍ പ്രസിഡന്റ് വില്യം റൂട്ടോ പറഞ്ഞു.

രാജ്യത്തെ പ്രധാന വിമാനത്താവളത്തി?െന്റെ നിയന്ത്രണം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനവും പവര്‍ ട്രാന്‍സ്മിഷന്‍ ലൈനുകള്‍ നിര്‍മിക്കുന്നതിനായി കഴിഞ്ഞ മാസം ഊര്‍ജ മന്ത്രാലയം അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ച 736 മില്യണ്‍ ഡോളറിന്റെ (62,16,77,12,000 ?രൂപ) 30 വര്‍ഷ?ത്തേക്കുള്ള പൊതു-സ്വകാര്യ പങ്കാളിത്ത കരാറും റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയതായാണ് പ്രസിഡന്റ് വ്യക്തമാക്കിയത്.

അന്വേഷണ ഏജന്‍സികള്‍ നല്‍കിയ തീരുമാനത്തിന് കാരണമെന്നും ഗതാഗത മന്ത്രാലയത്തിനോടും ഊര്‍ജ, പെട്രോളിയം മന്ത്രാലയത്തിനോടും കരാറുകള്‍ ഉടനടി റദ്ദാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും റൂട്ടോ അറിയിച്ചു.

Tags :
Business
Advertisement
Next Article