Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നമ്പര്‍ പ്ലേറ്റ് തിരുത്തിയ സ്‌കൂട്ടറിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് പ്രണയിതാക്കളുടെ സഞ്ചാരം; 44,000 രൂപ പിഴ

10:29 AM Oct 18, 2024 IST | Online Desk
Advertisement

കൊച്ചി: ഗതാഗത നിയമ ലംഘനം പതിവായതോടെ കൊച്ചി സ്വദേശികളായ പ്രണയിതാക്കളെ പിടികൂടി മോട്ടോർവാഹന വകുപ്പ്. നമ്പര്‍ പ്ലേറ്റ് തിരുത്തിയ സ്‌കൂട്ടറിലായിരുന്നു യുവാവിന്റെയും യുവതിയുടെയും യാത്ര. ഹെല്‍മറ്റ് ധരിക്കാതെ അമിത വേഗത്തിലുള്ള യാത്രയിൽ 35 തവണയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറകളില്‍ കുടുങ്ങിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ് സ്ഥിരം ലഭിക്കുന്നതാകട്ടെ മറ്റൊരാള്‍ക്കും. ഇയാള്‍ ആര്‍ടി ഓഫീസില്‍ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. നമ്പര്‍ പ്ലേറ്റിലെ അവസാനത്തെ അക്കം ചുരണ്ടിക്കളഞ്ഞ ശേഷമായിരുന്നു കമിതാക്കളുടെ യാത്ര.

Advertisement

സ്‌കൂട്ടറിന്റെ ശേഷിക്കുന്ന മൂന്ന് അക്കങ്ങളുള്ള ബൈക്കിന്റെ ഉടമയ്ക്കാണ് നോട്ടീസ് ലഭിച്ചിരുന്നത്. പിന്നീടുള്ള വിശദമായ അന്വേഷണത്തിലാണ് മറ്റൊരു വാഹനമാണ് നിയമ ലംഘനം നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലായത്. നിയമം ലംഘിച്ച സ്‌കൂട്ടറിലുണ്ടായിരുന്ന മൂന്ന് അക്ക നമ്പറിന്റെ അവസാനം പൂജ്യം മുതല്‍ ഒന്‍പത് വരെയുള്ള അക്കങ്ങള്‍ ചേര്‍ത്ത് പരിശോധിച്ചപ്പോള്‍ സംശയം തോന്നിയ സ്‌കൂട്ടര്‍ ഉടമയായ യുവതിയെ വിളിപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. ഹെല്‍മറ്റ് ഇല്ലാതെ അമിത വേഗത്തില്‍ പോകുന്നത് പിടികൂടാതിരിക്കാനാണ് നമ്പര്‍ പ്ലേറ്റിലെ അവസാന അക്കം ചുരണ്ടിക്കളഞ്ഞതെന്നും യുവതി പറഞ്ഞു. നിയമലംഘനത്തിന് യുവാവിന്റെയും യുവതിയുടെയും ലൈസന്‍സ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു. ഇതിന് പുറമേ 44,000 രൂപ പിഴയടയ്ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

Tags :
kerala
Advertisement
Next Article