ഭരണ സമിതി അറിയാതെ നവകേരള സദസിന് സെക്രട്ടറിമാരുടെ ഫണ്ട്, നിയമ നടപടിയുമായി കൗൺസിൽ
11:28 AM Nov 24, 2023 IST | ലേഖകന്‍
Advertisement
കോഴിക്കോട് : തദ്ദേശ സ്ഥാപനങ്ങളുടെ ഭരണസമിതിയെ മറികടന്ന് സർക്കാർ ജീവനക്കാരെ കൊണ്ട് നവകേരള സദസിനു പണം പിരിക്കുന്നു എന്ന ആക്ഷേപം ശക്തമാകുന്നു. പരവൂർ നഗരസഭയ്ക്കു പുറമേ, വടകര ഏറാമല പഞ്ചായത്തിൽ ഭരണസമിതി അറിയാതെ സെക്രട്ടറി നവകേരള സദസ്സിന് പണം അനുവദിച്ചെന്നാണ് ആക്ഷേപം. സെക്രട്ടറിക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ഭരണസമിതി. ആർഎംപി- യുഡിഎഫ് സഖ്യമാണ് ഏറാമല പഞ്ചായത്ത് ഭരിക്കുന്നത്. നവകേരള സദസ്സിന് പണം നൽകേണ്ടെന്ന ഭരണ സമിതി തീരുമാനത്തെ മറികടന്ന് സെക്രട്ടറി പണമനുവദിച്ചതിനെതിരേ നടപടിക്കൊരുങ്ങുകയാണ് യുഡിഎഫ് നേതൃത്വം.
പരവൂർ നഗരസഭയിലും സമാനമായ സംഭവമുണ്ടായി. കൗൺസിൽ അംഗീകാരമില്ലാതെ ഒരു ലക്ഷം രൂപ നവകേരള സദസിന് അനുവദിക്കാനുള്ള മുനിസിപ്പൽ സെക്രട്ടറിയുടെ തീരുമാനത്തിനെതിരേ നടപടിക്കൊരുങ്ങുകയാണ് കൗൺസിൽ.
Advertisement