Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഭരണ സമിതി അറിയാതെ നവകേരള സദസിന് സെക്രട്ടറിമാരുടെ ഫണ്ട്, നിയമ നടപടിയുമായി കൗൺസിൽ

11:28 AM Nov 24, 2023 IST | ലേഖകന്‍
Advertisement

കോഴിക്കോട് : തദ്ദേശ സ്ഥാപനങ്ങളു‌ടെ ഭരണസമിതിയെ മറികടന്ന് സർക്കാർ ജീവനക്കാരെ കൊണ്ട് നവകേരള സദസിനു പണം പിരിക്കുന്നു എന്ന ആക്ഷേപം ശക്തമാകുന്നു. പരവൂർ ന​ഗരസഭയ്ക്കു പുറമേ, വടകര ഏറാമല പഞ്ചായത്തിൽ ഭരണസമിതി അറിയാതെ സെക്രട്ടറി നവകേരള സദസ്സിന് പണം അനുവദിച്ചെന്നാണ് ആക്ഷേപം. സെക്രട്ടറിക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ഭരണസമിതി. ആർഎംപി- യുഡിഎഫ് സഖ്യമാണ് ഏറാമല പഞ്ചായത്ത് ഭരിക്കുന്നത്. നവകേരള സദസ്സിന് പണം നൽകേണ്ടെന്ന ഭരണ സമിതി തീരുമാനത്തെ മറികടന്ന് സെക്രട്ടറി പണമനുവദിച്ചതിനെതിരേ നടപടിക്കൊരുങ്ങുകയാണ് യുഡിഎഫ് നേതൃത്വം.
പരവൂർ ന​ഗരസഭയിലും സമാനമായ സംഭവമുണ്ടായി. കൗൺസിൽ അം​ഗീകാരമില്ലാതെ ഒരു ലക്ഷം രൂപ നവകേരള സദസിന് അനുവദിക്കാനുള്ള മുനിസിപ്പൽ സെക്രട്ടറിയുടെ തീരുമാനത്തിനെതിരേ നടപടിക്കൊരുങ്ങുകയാണ് കൗൺസിൽ.

Advertisement

Advertisement
Next Article