ഗംഭീരമായി ലുലു ഹൈപ്പർ ബി ബി ഖിയു ബ്ലിസ് പ്രമോഷൻ!
കുവൈറ്റ് സിറ്റി : ലുലു ഹൈപ്പർമാർക്കറ്റിൻ്റെ ഒരാഴ്ച നീണ്ടുനിൽക്കുന്ന 'ബിബിക്യു ബ്ലിസ്' പ്രമോഷൻ ഗ്രില്ലിംഗ് ഗംഭീരമായി പുരോഗമിക്കുന്നു.
ഫെബ്രുവരി 17-ന് അൽ-റായി ഔട്ട്ലെട്ടറ്റ് പരിസരത്ത് തുറസായ അന്ത രീക്ഷത്തിൽ പ്രത്യേകം സജ്ജീകരിച്ച പവലിയനിൽ ലൈവ് ബാർബി ക്യു മത്സരത്തിൽ 100-ലധികം മത്സരാർത്ഥികൾ പരസ്പരം മത്സരിക്കു ന്നത് കണ്ടതോടെ പ്രമോഷൻ അതിന്റെ ഉച്ചസ്ഥായിയി ലെത്തി. 'അൽ യൂം' മുഖ്യ പ്രായോജകരായും, സാദിയ, അമേരിക്കാന, സീറ, ഖസാൻ, മക്കെയ്ൻ, അൽ തയ്യിബ് എന്നിവർ സഹ സ്പോൺസർ മാരായും കാഴ്ച്ച വെച്ച മത്സരങ്ങൾ ലുലു ഉപഭോക്താക്കളുടെ പ്രീതി നേടി.
ഷെഫ് അഖ്ഈൽ - ൻ്റെ തന്നെ പാചക പ്രദർശനം പ്രത്യേകതയായി. മത്സരത്തിനൊടുവിൽ ഏറ്റവും മികച്ച ഗ്രില്ലറുകൾക്ക് ലുലു ഹൈപ്പർമാർക്കറ്റിൻ്റെയും അൽ യൂമിൻ്റെയും ഉന്നത മാനേജ്മെൻ്റ് മികച്ച സമ്മാനങ്ങളും പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകുകയുണ്ടായി. ഫുഡ് സാംപ്ലിംഗ് കൗണ്ടറുകളും ഫുഡ് ട്രക്കുകളും കൂടാതെ ഹൈപ്പർമാർക്കറ്റിൽ പ്രത്യേകം സജ്ജീകരിച്ച സ്റ്റാളുകളിൽ ഫുൾ സെറ്റ് ബാർബിക്യൂ ഉപകരണങ്ങളും പ്രദർശിപ്പിച്ചിരുന്നു. തത്സമയ സംഗീതം, മാസ്കട്ടുകളുടെ ആകർഷകമായ പ്രകടനങ്ങൾ, ഏറ്റവും ഉയരം കൂടിയ മനുഷ്യൻ/പൂവസ്ത്രങ്ങൾ, മിറർ ഷോ പ്രകടനങ്ങൾ, എന്നിവയും ഉണ്ടായിരുന്നു.ലുലു ഹൈപ്പർമാർക്കറ്റിൻ്റെ കുവൈറ്റിലെ എല്ലാ ഔട്ലെറ്റുകളിലും നടന്നു വരുന്ന ബാർബിക്യു പ്രമോഷൻ 20 നു ചൊവ്വാഴ്ച്ച അവസാനിക്കും.