ലുലു ഹൈപ്പർമാർക്കറ്റ് റിപ്പബ്ലിക് ദിനം ‘ഇന്ത്യ ഉത്സവ്’ ആയി ആഘോഷിച്ചു വരുന്നു!
കുവൈറ്റ് സിറ്റി : ലുലു ഹൈപ്പർമാർക്കറ്റ് 75-ാമത് റിപ്പബ്ലിക് ദിനം
24 മുതൽ 30 വരെ പ്രത്യേക ‘ഇന്ത്യ ഉത്സവ്’ പ്രമോഷനോടെ ആഘോഷിക്കുകയാണ്.ജനുവരി 27 ന് അൽ റായ് ഔട്ട്‌ലെറ്റിൽ ബഹു: ഇന്ത്യൻ അംബാസഡർ ഡോ: ആദര് ശ് സ്വൈക,ഇന്ത്യൻ എംബസി (കൊമേഴ് ) കോൺസുലാർ സഞ്ജയ് കെ. മുലൂക്ക, ഉന്നത ലുലു മാനേജ്‌മെൻ്റ് പ്രതിനിധികൾ തുടങ്ങിയവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ത്യൻ ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ വിശാലമായ ശ്രേണിയിൽ വൻപിച്ച ഓഫറുകൾ, പലചരക്ക് സാധനങ്ങൾ, മാംസം, പഴങ്ങൾ, പച്ചക്കറികൾ, നോൺ-ഫുഡ് എന്നിവയിൽ പ്രമോഷണൽ ഓഫറുകൾ , ആരോഗ്യ സൗന്ദര്യ ഉൽപ്പന്നങ്ങൾ, പുതിയതും ശീതീകരിച്ചതുമായ ഇനങ്ങൾ, ഫാഷനും വസ്ത്രങ്ങളും,പാദരക്ഷകളും മറ്റും പ്രത്യേകനിരക്കിൽ ലഭ്യമാണ്. ഇന്ത്യൻ സാരികൾ, ചുരിദാറുകൾ എന്നിവയിൽ പകുതി തിരിച്ചടവ് ലഭിക്കും.
ഇന്ത്യൻ ദേശഭക്തി ഗാനങ്ങൾ ആലപിച്ചുകൊണ്ട് വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു.'ഇന്ത്യൻ ഫാൻസി ഡ്രസ് കോംപറ്റീഷൻ' ആയിരുന്നു.കുവൈറ്റിലെ ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമായി നടത്തിയ ക്വിസ് മത്സരങ്ങളിൽ 400-ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.ഒന്നും രണ്ടും മൂന്നും സമ്മാന ജേതാക്കൾക്ക് വൗച്ചറുകൾ, സർട്ടിഫിക്കറ്റുകൾ, ട്രോഫികൾ, പ്രോത്സാഹന സമ്മാനങ്ങൾ ഉൾപ്പെടെ വിലപ്പെട്ട സമ്മാനങ്ങൾ ലഭിക്കുകയുണ്ടായി.ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേകമായി നടത്തിയ മറ്റൊരു മത്സരം ആയിരുന്നു.
20-ലധികം ഇന്ത്യ ൻ സ്‌കൂൾ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ച ‘ഗ്രേറ്റ് ഇന്ത്യൻ ക്വിസ്’ മറ്റൊരു ആകര്ഷണീയത യായി.‘ഗ്രേറ്റ് ഇന്ത്യൻ ക്വിസ് നാല് പ്രമുഖ ടീമുകൾ മാറ്റുരച്ച ഫൈനൽ മത്സരം ഉദ്‌ഘാടന ദിവസം അൽ റായിയിലെ ഇന്ത്യ ഉത്സവ് വേദിയിൽ നടന്നു.ക്വിസ് ടീമുകൾക്ക് സമ്മാന വൗച്ചറുകൾ, പ്രത്യേക സർട്ടിഫിക്കറ്റുകൾ, മെഡലുകൾ, ട്രോഫികൾ എന്നിവ ലഭിച്ചു.
ഇന്ത്യ ഉത്സവ് പ്രമോഷനിൽ മറ്റ് വിവിധ ആകർഷണങ്ങളും ഹൈലൈറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത ഇന്ത്യൻ ചരിത്ര സ്മാരകങ്ങളുടെ കട്ടൗട്ടുകൾ, ഉജ്ജ്വലമായ അലങ്കാരങ്ങൾ, സർഗ്ഗാത്മകത എന്നിവ ഉൾപ്പെടെ'വന്ദേ ഭാരത്' ട്രെയിനിൻ്റെ പ്രദർശനം വരെ വിസ്മയം തീർത്തു. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇവൻ്റ് ഓർഗാനിക് ഉൽപന്നങ്ങളുടെ വിപുലമായ ശ്രേണികൂടാതെ മില്ലറ്റുകളുൾപ്പെടെ പുതിയ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വിപണന സാദ്ധ്യതകൾ ആക്കം കൂട്ടുന്നവയായി.