ലുലു ഹൈപ്പർമാർക്കറ്റ് 'വിയറ്റ്നാമിൻ്റെ രുചി' വിഭവങ്ങൾ പ്രദർശിപ്പിച്ചു !
കുവൈറ്റ് സിറ്റി : ലുലു ഹൈപ്പർമാർക്കറ്റ് കുവൈറ്റ് ഉപഭോക്താക്കൾക്ക് ‘ടേസ്റ്റ് ഓഫ് വിയറ്റ്‌നാം’ വില്പ്പന പ്രമോഷൻ ആരംഭിച്ചു. കുവൈറ്റിലെ എല്ലാലുലു ഔട്ട്‌ലെറ്റുകളിലും നിലവിലുണ്ട്. വിയറ്റ്നാമീസ് വിഭവങ്ങളുടെ സമ്പന്നമായ പൈതൃകവും സവിശേഷതയുമുള്ള പഴ വർഗ്ഗങ്ങൾ അടക്കമുള്ള ഭക്ഷ്യ വസ്തുക്കളും സുഗന്ധ വ്യഞ്ജനങ്ങളും പ്രമോഷന്റെ ഭാഗമായി സ്റ്റോർ റാക്കുകളിൽ സ്ഥാനം പിടിച്ചു. വിയറ്റ്നാമീസ് പാചകരീതി പരിചയപ്പെടു ത്തുന്ന ഭക്ഷണ കൗണ്ടറുകളും സൗജന്യ ഫുഡ് സാമ്പിൾ കിയോസ്കുകളും ചടങ് ആകര്ഷണീയമാക്കി.വിയറ്റ്നാമിൻ്റെ രുചി' വിഭവ പ്രദർശനങ്ങൾ വീക്ഷിക്കുന്നതിനായി ലുലു ജഹ്‌റ ഔട്ട്‌ലെറ്റിൽ കഴിഞ്ഞ ദിവസം കംബോഡിയ, ഹോണ്ടുറാസ്, ലാവോസ്, സെർബിയ, ഇന്തോനേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിലെ അംബാസഡർ മാർക്കൊപ്പം ബഹു വിയറ്റ്നാം അംബാസഡർ തൻ തുവാൻ എൻഗു സന്ദർശിക്കുക യുണ്ടായി . തദവസരത്തിൽ ലുലു കുവൈറ്റിൻ്റെ ഉന്നത ഉദ്യോഗസ്ഥരും മറ്റു നയതന്ത്ര പ്രതിനിധികളും അതിഥികളും സന്നിഹിതരായിരുന്നു.
പ്രശസ്ത വിയറ്റ്നാമീസ് കഫേ ബ്രാൻഡായ 'കോഫിലിയ' യുടെ ഒരു ഔട്ട്ലെറ്റ് ന്റെ ഉദ്‌ഘാടനവും അതോടനുബന്ധിച്ച് നടന്നു. വിയറ്റ്നാം അംബാസഡറും അദ്ദേഹത്തോടൊപ്പം എത്തിച്ചേർന്ന മറ്റു അംബാസഡർമാരും ലുലു കുവൈറ്റ് ഡയറക്ടറും ചേർന്നാണ് കഫേ ഉദ്ഘാടനം ചെയ്തത്. 'ടേസ്റ്റ് ഓഫ് വിയറ്റ്നാം' പ്രമോഷനിലുടനീളം, പലചരക്ക് സാധനങ്ങൾ, ഫ്രഷ് പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾക്കൊള്ളുന്ന വിയറ്റ്നാമീസ് ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ വിപുലമായ സെലക്ഷനിൽ വിവിധ ഓഫറുകളും ആകർഷകമായ കിഴിവുകളും ലഭ്യമായിരുന്നു.