ലുലു ഹൈപ്പർമാർക്കറ്റ് 22-ാം വാർഷിക ആഘോഷങ്ങൾ ക്ക് തുടക്കമായി!
കുവൈറ്റ് സിറ്റി : റീട്ടെയിൽ പ്രമുഖരായ ലുലു ഹൈപ്പർമാർക്കറ്റ്, കുവൈറ്റിലെ 22-ാം വാർഷികആഘോഷങ്ങൾക്ക് തുടക്കമായി. കഴിഞ്ഞ ദിവസം അൽ റായ് ഔട്ട്ലെറ്റിൽ വെച്ച് മെഗാ ആഘോഷത്തോടനുബന്ധിച്ച് ലുലു ഉന്നത മാനേജ്മെൻ്റ് തടിച്ചുകൂടിയ വ്യാപാരികളുടെയും അഭ്യുദയകാംക്ഷികളുടെയും സാന്നിധ്യത്തിൽ കേക്ക് മുറിച്ചു കൊണ്ട് തുടക്കമിട്ടു. രണ്ട് പതിറ്റാണ്ടിലേറെയായി വിജയകരമായ ദൗത്യം തുടരുന്ന ലുലു മലയാളികളുടെ ഷോപ്പിംഗ് ചിന്തയിൽ മുന്നിലെത്തുന്ന നാമമാണിന്ന്.
ആഘോഷങ്ങളോടനുബന്ധിച്ച് എല്ലാ വിഭാഗങ്ങളിലുമുള്ള ഇനങ്ങൾക്ക് 70 ശതമാനം വരെ വിലകിഴിവ് വാഗ്ദാനം ചെയ്യുന്ന 'വാർഷിക-വിൽപന' വരം ആരംഭിച്ചിട്ടുണ്ട്. കുവൈറ്റിലെ എല്ലാ ഔട്ട്ലെറ്റുകളിലും ഏപ്രിൽ 24 മുതൽ 30 വരെ നടക്കുന്ന വാർഷിക ഷോപ്പിംഗ് മാമാങ്കത്തിൽ ദിവസേന ൨൨ വിഭാഗങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കു അവിശ്വസനീയമായ വിലക്കിഴിവിൽ ലഭിക്കുന്നതാണ്.
കഴിഞ്ഞ 22 വർഷമായി ബ്രാൻഡിൻ്റെ തുടർച്ചയായ സ്നേഹത്തിനും വിശ്വാസത്തിനും പിന്തുണക്കും ഉപഭോക്താക്കളോട് നന്ദി അറിയിക്കുന്നതായി ലുലു കുവൈറ്റ് മാനേജ്മെൻ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഉപഭോക്താക്കൾക്ക് ലോകോത്തര ഉൽപന്നങ്ങൾ ഏറ്റവും മത്സരാധിഷ്ഠിത വിലയിൽ എത്തിക്കുന്നതിനും ലുലു ഹൈപ്പർമാർക്കറ്റിൽ തങ്ങളുടെ ഷോപ്പിംഗ് അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമുള്ള എല്ലാ ശ്രമങ്ങളും നടത്താനുമുള്ള തങ്ങളുടെ പ്രതിബദ്ധത പത്രക്കുറിപ്പിൽ ആവർത്തിച്ചു.