സാമൂഹിക സമർപ്പണമായി സ്തനാർബുദ ബോധവൽക്കരണ ക്യാമ്പയിൻ ഏറ്റെടുത്ത് 'ലുലു കുവൈറ്റ്' !
കുവൈറ്റ് സിറ്റി : സാമൂഹിക സമർപ്പണമായി സ്തനാർബുദ ബോധവൽക്കരണ ക്യാമ്പയിൻ ഏതെടുത്ത് ലുലു കുവൈറ്റ് . ലുലു ഹൈപ്പർമാർക്കറ്റ് കഴിഞ്ഞ സായാന്ഹത്തിൽ അൽ റായ് ഔട്ട്‌ലെറ്റി ലാണ് സ്തനാർബുദ ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിച്ചത് . ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറവുമായി (ഐഡിഎഫ്) സഹകരിച്ച് പൊതുജന അവബോധം വളർത്താനും ആവശ്യമുള്ള രോഗികളെ സഹായിക്കാനും ലക്ഷ്യമിട്ടുള്ള സ്തനാർബുദ വൈവരങ്ങൾ വിശദീകരിക്കപ്പെട്ട കാമ്പയിൻ ഏറെ ജന ശ്രദ്ധയാകർഷിച്ചു . മാരകമായ ഈ രോഗത്തിനെതിരെയുള്ള ബോധവൽക്കരണ സെമിനാറിൽ വിശിഷ്ട കാൻസർ വിദഗ്ധർ പ്രസന്റേഷൻ അവതരിപ്പിച്ചുകൊണ്ട് ക്ലാസുകൾ നൽകി. ഡോ: അമീർ അഹമ്മദ് തുടങ്ങിയ ഐ ഡി എഫ് ഭാരവാഹികളെ കൂടാതെ കുവൈറ്റിൽ ഈ രംഗത്ത് സ്തുസ്ത്യർഹമായ സേവനമനുഷ്ഠിച്ചു വരുന്ന ഡോ. സുസോവനയാടാക്കമുള്ള ഒട്ടേറെ കാൻസർ വിദഗ്ദ്ധർ സംബന്ധിക്കുകയും ഇതുസംബന്ധിച്ച രേഖകളുടെ പിൻബലത്തോടെ വസ്തുതാപരമായ വിവരങ്ങൾ നൽകുകയും ചെയ്തു. ലുലു ജീവനക്കാരടക്കം ഒട്ടേറെ സ്ത്രീകളും സന്നിഹിതരായിരുന്നു. പ്രത്യേകിച്ച്സ്തനാർബുദം സെഷനിൽ അവർ അവരുടെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കിട്ടു. ലുലു ഹൈപ്പർമാർക്കറ്റിന്റെ മുഴുവൻ സ്ത്രീ ജീവനക്കാരെയും കൂടുതൽ പ്രചോദനാത്മകവും ഹൃദയംഗമവുമായ ക്യാൻസർ വിരുദ്ധ യുദ്ധത്തിൽ സജീവമായി പങ്കെടുപ്പിക്കുകയുണ്ടായി.
ലുലു ഹൈപ്പർമാർക്കറ്റ് പിങ്ക് നിറത്തിലുള്ള ക്യാൻസർ വിരുദ്ധ കാമ്പെയ്‌ൻ പ്രചാരണ ചുവരും സജ്ജമാക്കിയിരുന്നു. അവിടെ കാൻസർ അവബോധം ലക്‌ഷ്യം വെച്ചുള്ള തങ്ങളുടെ സന്ദേശങ്ങൾ എഴുതാനും പ്രദര്ശിപ്പിക്കാനും ലുലു ഇടപാടുകാർക്കും സന്ദർശകർക്കും അവസരം നൽകിയത് കൗതുകമായി.സമൂഹത്തിലെ സ്തനാർബുദ രോഗികളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള ലുലു ഹൈപ്പർമാർക്കറ്റിന്റെ ബോധവൽക്കരണ കാമ്പയിൻ പുതിയൊരു അനുഭവമായിരുന്നു എന്ന് പറയാതെ വയ്യ . ലുലു ഗ്രുപ്പിന്റെ ഐ ഡി എഫ് സഹകരണത്തോടെയുള്ള കാൻസർ അവബോധ ക്യാമ്പയിൻ തീർച്ചയായും അഭിനന്ദനാർഹമാണ്.