Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ദുബായ് സത്‍വ യിൽ 350 - മത് കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു.

08:04 PM Jun 11, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement

ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്ദുബായ് സത്‍വ യിൽ 350 - മത് കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു. കുവൈറ്റ് സിറ്റി : സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള തലത്തിൽ 350 കസ്റ്റമർ എൻഗേജ്മെന്റ് സെന്ററുകളുമായി ജൈത്രയാത്ര തുടരുന്നു. ദുബായിലെ സത്‌വയിൽ ആരംഭിച്ച 350-ാമത് കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ യുഎഇയിലെ ഫിലിപ്പീൻസ് അംബാസിഡർ അൽഫോൻസോ ഫെർഡിനാൻഡ് എ. വേർ ഉദ്ഘടാനം ചെയ്തു. ഫിലിപ്പീൻസ് സ്വാതന്ത്ര ദിനത്തിന്റെ തലേ ദിവസമായ ജൂൺ 11 ന് 350-ാമത് കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ എന്ന നാഴിക കല്ലിന്റെ ഭാഗമാകുവാൻ കഴിഞ്ഞതിൽ അഭിമാനമുള്ളതായി ഉദ്ഘാടനം നിർവ്വഹിച്ച അൽഫോൻസോ ഫെർഡിനാൻഡ് എ. വെർ പറഞ്ഞു. ലുലു എക്സ്ചേഞ്ചും ഫിലിപ്പീൻസ് ജനതയും തമ്മിലുള്ള ആത്മബന്ധത്തിന്റെ പ്രതിഫലനമാണിത് അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരുഅന്താരാഷ്ട്ര ധനകാര്യ സ്ഥാപനമെന്ന നിലയിൽ, ഏക്കാലവും ഓർമ്മിക്കപ്പെടുന്ന വളർച്ചയുടെ നേട്ടമാണ് 350-ാമത് കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ എന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യത്തിന് ഒരുപടി മുന്നിൽ നിൽക്കുന്ന ലുലു എക്സ്ചേഞ്ചിന്റെ ഈ നേട്ടം അവർക്കായി സമർപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ലുലു ഫിനാൻഷ്യൽ ഹോൾഡിം ഗ്സിന് കീഴിലുള്ള ലുലു എക്സ്ചേഞ്ചിന്റെ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ വഴിയുള്ള സേവനങ്ങൾക്കൊപ്പം ഡിജിറ്റൽ സേവനങ്ങൾക്കും ഊന്നൽ നൽകുന്ന പ്രവർത്തനരീതിയുടെ വിജയമാണ് കമ്പനിയുടെ ഈ വളർച്ച. 2009-ൽ ആരംഭിച്ച ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ഇന്ന് 10-ലധികം രാജ്യങ്ങളിലായി വികസിച്ചു വരുന്ന സ്ഥാപനമാണ്. കമ്പനിയുടെ ഡിജിറ്റൽ പേയ്‌മെൻ്റ് സൊല്യൂഷനായ ലുലു മണി ആപ്പ് ഉൾപ്പെടെ സാമ്പത്തിക സേവന മേഖലയിൽ ഡിജിറ്റൽ രംഗത്തും ഇപ്പോൾ മുൻനിരയിലാണ്. ലുലു മണി ആപ്പ് യുഎഇയിലും ഗൾഫിൽ ആകമാനവും മികച്ച റെമിറ്റൻസ് ആപ്പുകളിൽ ഒന്നായി ഇതിനകം സ്വീകരിക്കപ്പെട്ടിട്ടുണ്ട് .

Advertisement
Next Article