For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ശ്വാസകോശ അക്കാദമി ഒറേഷൻ പുരസ്ക്കാരം ഡോ. പി.എസ്. ഷാജഹാന്

11:56 AM Oct 02, 2024 IST | Online Desk
ശ്വാസകോശ അക്കാദമി ഒറേഷൻ പുരസ്ക്കാരം ഡോ  പി എസ്  ഷാജഹാന്
Advertisement

ആലപ്പുഴ : അക്കാദമി ഓഫ് പൾമൊണറി ആൻറ് ക്രിട്ടിക്കൽ കെയർ മെഡിസിന്റെ ( എ പി സി സി എം ) ഈ വർഷത്തെ അക്കാദമി ഒറേഷൻ പുരസ്ക്കാരത്തിനു ആലപ്പുഴ മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗം പ്രൊഫസർ ഡോ പി എസ് ഷാജഹാൻ അർഹനായി. സംഘടനയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ നാല് മുതൽ ആറു വരെ കൊച്ചിയിൽ വെച്ച് നടക്കുന്ന ശ്വാസകോശ വിദഗ്ധരുടെ രജത ജൂബിലി സമ്മേളനമായ ' പൾമൊകോൺ സിൽവർ കൊച്ചി 2024 ' ൽ വെച്ച് 'ആരോഗ്യകരമായ ജീവിതത്തിനു ആരോഗ്യകരമായ ശ്വാസകോശങ്ങൾ' എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും.

Advertisement

എ പി സി സി എം പ്രസിഡന്റ് ഡോ ഡേവിസ് പോളും , സെക്രെട്ടറി ഡോ ജൂഡോ വാച്ചാപറമ്പിലും ഡോ ഷാജഹാന് പുരസ്ക്കാരം സമ്മാനിക്കും. കേരള ആരോഗ്യ സർവ്വകലാശാലയുടെ പ്രഥമ സെനറ്റ് അംഗമായിരുന്ന ഷാജഹാൻ ശ്വാസകോശ വിദഗ്ദരുടെ സംഘടനയായ അക്കാദമി ഓഫ് പൾമണറി ആൻറ് ക്രിട്ടിക്കൽ കെയർ മെഡിസിൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട് .ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനത്തിലുടനീളം രാഹുൽ ഗാന്ധിയെ അനുഗമിയ്ക്കാൻ കേരള ഗവൺമെന്റ് നിയോഗിച്ച പ്രത്യേക മെഡിക്കൽ സംഘത്തിന്റെ തലവനായിരുന്ന ഡോ. ഷാജഹാൻ റാന്നി പുറത്തേൽ റിട്ടയേർഡ് അധ്യാപകരായ പി.സി. സുലൈമാന്റേയും പി.എം. ബീവിയുടേയും പുത്രനാണ്.കോട്ടയത്ത് ഡപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടറായ ഷാമിലയാണു ഭാര്യ . എം.സി.എ വിദ്യാർത്ഥിയായ സഫർ, മെഡിക്കൽ വിദ്യാർത്ഥിനി സൈറ എന്നിവർ മക്കൾ.

Tags :
Author Image

Online Desk

View all posts

Advertisement

.