Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പഠന, ഗവേഷണ മേഖലകൾക്ക് ഊന്നൽ നൽകി 715 കോടി രൂപയുടെ എം.ജി സർവ്വകലാശാല 2024 - 25 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു

02:13 PM Dec 29, 2023 IST | Online Desk
Advertisement
Advertisement

തിരുവല്ലയിൽ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ പേരിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സാറ്റലൈറ്റ് ക്യാമ്പസ്. സ്ഥാപിക്കും. മാർത്തോമാസഭ സർവകലാശാലയ്ക്ക് നൽകുന്ന അഞ്ച് ഏക്കർ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുക.

സർവ്വകലാശാലയുടെ 40-ാം വാർഷികത്തോടനുബന്ധിച്ച് സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡവലപ്മെന്റൽ സ്റ്റഡീസിൽ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് പ്രോഗ്രാം, സർവകലാശാലയുടെ സ്ഥാപനങ്ങളും, ക്യാമ്പസുകളും ലഹരി മുക്തമാക്കുന്നതിന് കർമ്മ പദ്ധതി.
സർവ്വകലാശാലയുമായി ബന്ധപ്പെട്ട ഡോക്യുമെന്റേഷനു വേണ്ടി മഹാത്മാ ആർക്കൈവ്സ്, ഭരണ വിഭാഗത്തിൽ ഗാന്ധി സ്മൃതി ഡിജിറ്റൽ തിയേറ്റർ എന്നിവ ആരംഭിക്കും. ഈ പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപ വകയിരുത്തി.ഏപ്രിൽ, മെയ് മാസങ്ങളിൽ അക്കാഡമിക് കാർണിവൽ നടത്തും.

സർവ്വകലാശാല ക്യാമ്പസിനെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്താൻ യവനിക ക്യാമ്പസ് കാർണിവൽ നടത്താൻ 10 ലക്ഷം രൂപ ലഭ്യമാക്കും.വിദ്യാർത്ഥികൾക്ക് പഞ്ചിങ് സൗകര്യം, ആർഎഫ് ഐഡി തിരിച്ചറിയൽ കാർഡ് എന്നിവ നൽകുവാൻ പദ്ധതി.

സമ്പൂർണ്ണ സൗരോർജ ക്യാമ്പസിനായി അഞ്ചു കോടി രൂപ ബജറ്റിൽ വകയിരുത്തി.ക്യാമ്പസിൽ എല്ലാവർക്കും 24 മണിക്കൂറും സൗജന്യ വൈഫൈ സേവനം ലഭിക്കാൻ കസ്തൂർബാ വൈഫൈ ഹോട്ട്സ്പോട്ടുകൾ, വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ സ്കൂളുകളിൽ ഉൾപ്പെടെ ബോധവൽക്കരണ യജ്ഞം എന്നിവയും ബജറ്റിൽ വിഭാവനം ചെയ്യുന്നു.

പരിസ്ഥിതി സന്തുലിതാവസ്ഥയെ കുറിച്ചുള്ള പഠനത്തിന് 50 ലക്ഷം രൂപ. ഇതിനായി ഇന്റർ സ്കൂൾ സെന്റർ എന്ന നിലയിൽ കേന്ദ്രം ആരംഭിക്കും.എംജി സർവ്വകലാശാല വാർഷിക ബഡ്ജറ്റ് സർവകലാശാല ധനകാര്യ ഉപമിതി കൺവീനർ ഡോ. ബിജു തോമസാണ് വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന ബീന മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബജറ്റ് അവതരിപ്പിച്ചത്.

715.18 കോടി രൂപ വരവും, 746. 42 കോടി രൂപ ചെലവും , 31.24 കോടി രൂപ കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.

Advertisement
Next Article