മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ മലപ്പുറം ജില്ല അസോസിയേഷൻ അനുശോചിച്ചു
12:59 AM Dec 28, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
കുവൈറ്റ് സിറ്റി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ മലപ്പുറം ജില്ല അസോസിയേഷൻ (മാക്) അനുശോചിച്ചു. മുൻ പ്രധാനമന്ത്രിയും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്ന ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണം രാജ്യത്തിന് അനുപമമായ നഷ്ടമാണ്. അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങളും രാഷ്ട്രീയ നിലപാടുകളും ഇന്ത്യയുടെ വികസന പാതയിൽ നിർണായകമായ പങ്ക് വഹിച്ചു. ഡോ. മൻമോഹൻ സിംഗിന്റെ ആശയങ്ങളും ദർശനങ്ങളും രാജ്യത്തിന്റെ ഭാവിയിൽ പ്രചോദനമായി തുടരും. മുൻ പ്രധാനമന്ത്രിയുടെ നിര്യാണത്തിലുള്ള ദുഃഖത്തിൽ പങ്കുചേരുന്നതിനോടൊപ്പം അനുശോചനവും രേഖപ്പെടുത്തുന്നതായി മലപ്പുറം ജില്ലാ അസോസിയേഷൻ കുവൈത്ത് ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.
Advertisement