മലപ്പറം ജില്ലാ അസോസിയേഷൻ 'മെഡക്സ്' ന്റെസഹകരണത്തോടെ മെഡിക്കൽ സെമിനാർ നടത്തി.
കുവൈറ്റ് സിറ്റി :മലപ്പറം ജില്ലാ അസോസിയേഷൻ 'മെഡക്സ്' ന്റെ സഹകരണത്തോടെ ഇന്ത്യൻ റിപ്പബ്ലിക് ദിനാചരണത്തോടനുബന്ധിച്ച് മെഡിക്കൽ സെമിനാർ നടത്തി. 26-Jan-2023 നു ഫഹാഹീൽ മെഡക്സ് മെഡിക്കൽ കെയർ ഹാളിൽ വച്ച് നടന്ന പരിപാടിയിൽ മാക് പ്രസിഡണ്ട് അഡ്വ മുഹമ്മദ് ബഷീർ അധ്യക്ഷതവഹിച്ചു. ശ്രീ അഭിലാഷ് കളരിക്കൽ ആയിരുന്നു കൺവീനറായി മെഡിക്കൽ സെമിനാർ ഏകോപിപ്പിച്ചത്. ജനറൽ സെക്രട്ടറി നസീർ കരംകുളങ്ങര സ്വാഗതം ആശംസിച്ച ചടങ്ങ് മുഖ്യാതിഥി ഡോക്ടർ ശ്രീമതി ജയലളിത ജയപ്രകാശ് ഉത്ഘാടനം ചെയ്തു. ലേഡീസ് വിങ് ചെയർപേഴ്സൺ അനു അഭിലാഷ് ആശംസ അറിയിച്ചു.
ലൈഫ് സ്റ്റൈൽ രോഗങ്ങളെ കുറിച്ച് ഡോക്ടർ ജിൻസി ജോസഫ് ക്ലാസ്സ് എടുത്തു. ഡോക്ടർ ശ്രീമതി ജയലളിത ജയപ്രകാശ് എടുത്ത വനിതകൾക്കായുള്ള ഗൈനോക്കോളജി ക്ലാസ്സും വളരെ വിജ്ഞാനപ്രദമായി , മലപ്പറം ജില്ലാ അസോസിയേഷൻ പതിവായി നടത്തി വരാറുള്ള റിപ്പബ്ലിക്ക് ദിനാഘോഷംമാക്കിഡ് കുട്ടികളുടെ പങ്കാളിത്തം കൊണ്ട്ശ്രദ്ധേയമായി. ഷെസ ഫർഹീൻ ൻ്റെ റിപ്പബ്ലിക്ക് ദിനാസന്ദേശവും മക്കിഡ്‌സിൻ്റെ സ്വാതന്ത്ര്യ സമര സേനാനികളായുള്ള വേഷപ്പകർച്ചയും മികച്ചതും വ്യത്യസ്തവും ആയിരുന്നു.
സെമിനാറിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും സൗജന്യമായിമെഡക്സ് പ്രമേഹ രക്ത സമ്മർദ്ദ നിർണയ പരിശോധന നടത്തി.
രക്ഷാധികാരികളായ ശ്രീ വാസുദേവൻ മമ്പാട് , അനസ് തയ്യിൽ , വൈസ് പ്രസിഡന്റ് ജോൺ ദേവസ്സ്യ, അനീഷ് കാരാട്ട് , അനു അഭിലാഷ് , സിമിയ ബിജു , ഭവ്യ അനീഷ് , ജസീന ബഷീർ എന്നിവർ നേതൃത്വം നൽകി. മാക് ലേഡീസ് വിങ് ട്രഷറർ ശ്രീമതി ഷൈല മാർട്ടിൻ നന്ദി രേഖപ്പെടുത്തി.