ഭ്രാന്ത് പിടിച്ച് പോലീസ്; അബിൻ വർക്കിക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: യൂത്ത്കോൺഗ്രസ് മാർച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയ്ക്ക് ഗുരുതര പരിക്ക്. യാതൊരു പ്രകോപനവും കൂടാതെ പോലീസ് അതി ക്രൂരമായി മർദിക്കുകയായിരുന്നു.
ഏഴ് തവണയിൽ അധികം പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരായ വെളിപ്പെടുത്തലുകളിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് സംസ്ഥാന കമ്മറ്റി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിന് നേരെയാണ് യാതൊരു പ്രകോപനവും കൂടാതെയുള്ള പൊലീസ് അക്രമം.
അബിൻ വർക്കിയെ കൂടാതെ ജില്ലാ പ്രസിഡന്റ് നേമം ഷജീർ ഉൾപ്പെടെയുള്ളവർക്ക് പരിക്കുണ്ട്. പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. ബാരിക്കേടുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. ജലപീരങ്കി പ്രയോഗിച്ചു. നിലത്തുവീണ പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ടു തല്ലി.