Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മധ്യപ്രദേശിലെ പടക്ക നിര്‍മ്മാണ ശാലയിലെ തീപിടുത്തം: രണ്ട് പേര്‍ അറസ്റ്റില്‍

12:04 PM Feb 07, 2024 IST | Online Desk
Advertisement

മധ്യപ്രദേശിലെ പടക്ക നിര്‍മ്മാണ ശാലയിലെ തീപിടുത്തം: രണ്ട് പേര്‍ അറസ്റ്റില്‍ഭോപ്പാല്‍: മധ്യപ്രദേശിലെ ഹര്‍ദ പട്ടണത്തിലെ പടക്ക നിര്‍മാണശാലയില്‍ സ്ഫോടനത്തിലും തീപിടിത്തത്തിലും 11 പേര്‍ കൊല്ലപ്പെടുകയും 179 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു. എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുകയും മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ഫാക്ടറി ഉടമകളായ രാജേഷ് അഗര്‍വാള്‍, സോമേഷ് അഗര്‍വാള്‍ എന്നിവരെ ചൊവ്വാഴ്ച വൈകുന്നേരം രാജ്ഗഡ് ജില്ലയിലെ സാരംഗ്പൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഫാക്ടറിയുടെ മാനേജരായ റഫീഖ് ഖാന്‍ എന്ന ഒരാളെ കൂടി കസ്റ്റഡിയിലെടുത്തതായി ഹര്‍ദ പോലീസ് സൂപ്രണ്ട് സഞ്ജീവ് കാഞ്ചന്‍ പറഞ്ഞു.തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ അകലെയുള്ള ഹര്‍ദ ടൗണിന്റെ പ്രാന്തപ്രദേശത്തുള്ള മഗര്‍ധ റോഡിലെ ബൈരാഗര്‍ പ്രവിശ്യയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു സ്‌ഫോടനം നടന്നത്.

Advertisement

പൊട്ടിത്തെറിയുടെ കാരണം ഇതുവരെ അറിവായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. രക്ഷപ്പെടുത്തിയ 174 പേരില്‍ 34 പേരെ ഭോപ്പാലിലേക്കും ഹോഷംഗബാദിലേക്കും മാറ്റി.140 പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണെന്നും നര്‍മ്മദാപുരം കമ്മീഷണര്‍ പവന്‍ ശര്‍മ്മ ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തീ അണച്ചതായും സൈറ്റില്‍ നിന്ന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയാണെന്നും അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement
Next Article