മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷൻ ആശ പ്രവർത്തകർക്കായി സ്ട്രെസ് ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു
കൊച്ചി: ദേശീയ സ്ട്രെസ് ബോധവൽക്കരണ മാസത്തിന്റെ ഭാഗമായി ഏപ്രിൽ 17ന്, മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷൻ മട്ടാഞ്ചേരി ഫോർട്ട്കൊച്ചി പ്രദേശത്തെ ആശാ പ്രവർത്തകർക്കായി മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വെച്ച് ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു. ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിച്ച പരിപാടിയിൽ ശ്രീമതി. ഷമീന എ ആർ ( ക്ലസ്റ്റർ മാനേജർ, മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷൻ) അധ്യക്ഷതയും ഡോ. സിസ്സി തങ്കച്ചൻ (സൂപ്രണ്ട്, വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ മട്ടാഞ്ചേരി)ഉൽഘാടനകർമവും നിർവഹിച്ചു. തുടർന്ന് ഡോ. ഇന്ദു എ (ഒ ആർ സി ട്രയിനർ എറണാകുളം) നയിച്ച മാനസിക ബോധവൽക്കരണ ക്ലാസും മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷൻ കൊച്ചി ടീം സംഘടിപ്പിച്ച ആകർഷകമായ മത്സരങ്ങളും നടന്നു. ആശാ പ്രവർത്തകരെ അവരുടെ ആവശ്യപ്പെടുന്ന റോളുകളിൽ സമ്മർദ്ദം ഫലപ്രദമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിന് വിലപ്പെട്ട അവർക്കായി ഉൾക്കാഴ്ചകളും തന്ത്രങ്ങളും ഈ രംഗത്തെ പരിചയസമ്പന്നയായ ഡോ. ഇന്ദു എ നിർദ്ദേശിച്ചു. മാജിക് ബസ് ട്രെയിനിങ് കം മോണിറ്ററിങ് ഓഫീസർ ശ്രീ ഫാരിസ് കെ ആർന്റെ നേതൃത്വത്തിൽ മാജിക് ബസ് പ്രവർത്തകർ നടത്തിയ മത്സരങ്ങളും ആശ പ്രവർത്തകർക്ക് സന്തോഷം നൽകുന്നതായിരുന്നു. ആശ പ്രവർത്തകർഅവരുടെ സമൂഹത്തെ അശ്രാന്തമായി സേവിക്കുമ്പോൾ അവർ നേരിടുന്ന വെല്ലുവിളികളെ കൈകാര്യം ചെയ്യുന്നതിന് അവരെ സജ്ജരാക്കാനാണ് ശിൽപശാലയിലൂടെ മാജിക് ബസ് ഇന്ത്യ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.