പീച്ചി ഡാമിൽ കാണാതായ മഹാരാജാസ് കോളജ് വിദ്യാർഥി മരിച്ചു
12:03 PM May 09, 2024 IST
|
Online Desk
Advertisement
തൃശ്ശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി. മലപ്പുറം താനൂര്‍ ചീരംകുളങ്ങര മുഹമ്മദ് ഷാഫിയുടെ മകൻ യഹിയ(25) യാണ് മരിച്ചത്. എറണാകുളം മഹാരാജാസ് കോളജ് എംഎസ്‌സി ബോട്ടണി വിദ്യാർഥിയായ യഹിയ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി കൂടിയാണ്.
Advertisement
12 അംഗ സംഘം പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ ഇന്‍റൺഷിപ്പിനായാണ്
എത്തിയത്. വൈകിട്ട് കുളിക്കാനായി നാല് സുഹൃത്തുക്കൾക്കൊപ്പം റിസർവോയറിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് പീച്ചി ജലസേചന വകുപ്പ് ക്വാര്‍ട്ടേഴ്‌സിന് സമീപം പീച്ചി ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത് യഹിയയെ കാണാതായത്. ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്.
Next Article