ആയുസ്സിന്റെ ബലം കൊണ്ടാണ് മഹേഷ് രക്ഷപ്പെട്ടത്, എന്നിട്ട് വധശ്രമത്തിന് കേസും, ഇതെന്ത് നീതി: അച്ചു ഉമ്മൻ
സി ആർ മഹേഷ് എംഎൽഎക്കെതിരെ കഴിഞ്ഞദിവസം നടന്ന ആക്രമണം എല്ലാവരും കണ്ടതാണ്. ആയുസ്സിന്റെ ബലം കൊണ്ടാണ് മഹേഷ് ജീവിച്ചിരിക്കുന്നത്. ഇപ്പോൾ ആകട്ടെ അദ്ദേഹത്തിനെതിരെ വധശ്രമത്തിന് കേസെടുത്തിരിക്കുന്നു. ഈ അനീതിക്കെതിരെ നിങ്ങൾ വോട്ട് രേഖപ്പെടുത്തി പ്രതികരിക്കണം എന്നാണ് അഭ്യർത്ഥനയെന്നും അച്ചു ഉമ്മൻ.
ജനാധിപത്യം എന്നത് വലിയ വിഷയമാണ്. ജനവിരുദ്ധ നയങ്ങൾ എല്ലാം അതിൽ വിഷയമായി വരും. ബോംബ് കൊണ്ടുവന്നു അത് പൊളിഞ്ഞു, വീഡിയോ ക്ലിപ്പ് കൊണ്ടുവന്നു അതും പൊളിഞ്ഞു. ഇതിലൊക്കെയുള്ള അസഹിഷ്ണുതയാണ് ആക്രമത്തിലൂടെ അവർ തീർക്കുന്നതെന്നും അച്ചു പറഞ്ഞു.
കൊല്ലം കരുനാഗപ്പള്ളിയിലെ കൊട്ടിക്കലാശയവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിലാണ് സി ആർ മഹേഷ് എംഎൽഎ ഉൾപ്പെടെയുള്ള യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റത്. സിപിഎം സംസ്ഥാന സമിതി അംഗം സൂസൻ കോടിയെ ആക്രമിച്ചെന്ന പരാതിയിലാണ് സി ആർ മഹേഷിനെതിരെ കേസെടുത്തിരിക്കുന്നത്.