മഹിളാ കോൺഗ്രസ് ഡിജിപി ഓഫീസ് മാർച്ച് ഇന്ന്
09:10 AM Dec 17, 2023 IST
|
Veekshanam
THIRUVANANTHAPURAM, INDIA - MARCH 11: Mahila Congress workers protest demanding the resignation of Kerala Chief Minister Pinarayi Vijayan for his alleged anti-people policies on March 11, 2023 in Thiruvananthapuram, India. The police dispersed the protesters using water cannons after they continued pushing through the barricade. (Footage by Times Network India via Getty Images)
Advertisement
തിരുവനന്തപുരം: വണ്ടിപെരിയാറിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന സി.പി.എം നേതാവിനെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടും മഹിള കോൺഗ്രസ് പ്രവർത്തകർ ഇന്ന് തിരുവനന്തപുരം ഡി.ജി.പി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി അറിയിച്ചു. പൊലീസും പ്രോസിക്യൂഷനും സി.പി.എമ്മുകാരനായ പ്രതിയെ രക്ഷിക്കാൻ ഒത്ത് കളിക്കുകയായിരുന്നുവെന്ന് ജെബി മേത്തർ കുറ്റപ്പെടുത്തി. വൈകുന്നേരം മൂന്നു മണിക്ക് കെ.പി.സി.സി. ഓഫീസിൽ നിന്നാണ് മാർച്ച് ആരംഭിക്കുന്നത്.
Advertisement
Next Article