സിദ്ധാര്‍ഥന്റെ കുടുംബത്തിനു നീതി ലഭിക്കണം: അല്‍ക്കാ ലംബ
സുല്‍ത്താന്‍ബത്തേരി: ക്രൂരമായ ശാരീരിക, മാനസിക പീഡനത്തെത്തുടര്‍ന്ന് പൂക്കോട് വെറ്ററിനിറി കോളജ് ഹോസ്റ്റില്‍ മരിച്ച സിദ്ധാര്‍ഥന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് ദേശീയ പ്രസിഡണ്ട് അല്‍ക്കാ ലംബ. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുനിസിപ്പല്‍ ഓഡിറ്റോറിയത്തില്‍ 'അമ്മമനസ്' എന്ന പേരില്‍ നടന്ന മഹിളാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം, വര്‍ധിക്കുന്ന തൊഴിലില്ലായ്മ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമം തുടങ്ങിയ വിഷയങ്ങള്‍ സംഗമം ചര്‍ച്ച ചെയ്തു. മണ്ഡലത്തിലെ അമ്മ മനസ് രാഹുല്‍ ഗാന്ധിക്ക് ഒപ്പമാണെന്നു വിലയിരുത്തി.
വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍ അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.നൂര്‍ബിന റഷീദ് മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെബി മേത്തര്‍, സംസ്ഥാന സെക്രട്ടറി വി.പി. ഫാത്തിമ, എസ്ടിയു സംസ്ഥാന ട്രഷറര്‍ ഫൗസിയ, ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ്, വനിതാലീഗ് ജില്ലാ പ്രസിഡന്റ് കെ.ബി. നസീമ, ബാനു പുളിക്കല്‍, ഷിഫാനത്ത്, മേഴ്സി സാബു, നിത്യ ബിജുകുമാര്‍, ഉഷ തമ്പി, കെ. അജിത, കെ.ഇ. വിനയന്‍, സംഷാദ് മരക്കാര്‍, മാടക്കര അബ്ദുള്ള, ഡി.പി. രാജശേഖരന്‍, ഷെറീന അബ്ദുള്ള, ബീന ജോസ്, സന്ധ്യ ലിഷു, പ്രജിത, ഷൈലജ സോമന്‍, ജയ മുരളി, മേഴ്സി ബെന്നി, ലൗലി രാജു, രാധ രവീന്ദ്രന്‍, ഷീജ സതീഷ്, ബിന്ദു പ്രസംഗിച്ചു.'അമ്മമനസ്' മഹിളാസംഗമം മഹിളാസംഗമം മഹിളാ കോണ്‍ഗ്രസ് ദേശീയ പ്രസിഡണ്ട് അല്‍ക്കാ ലംബ ഉദ്ഘാടനം ചെയ്യുന്നു.