മഹിളാ കോൺഗ്രസ് സഹാസ് ക്യാമ്പ് സംഘടിപ്പിച്ചു
06:15 PM Oct 23, 2024 IST | Online Desk
Advertisement
പോത്താനിക്കാട്: മഹിളാ കോണ്‍ഗ്രസ് മഞ്ഞള്ളൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സഹാസ് ക്യാമ്പും മെമ്പർഷിപ്പ് വിതരണവും സംഘടിപ്പിച്ചു.ബ്ലോക്ക് പ്രസിഡന്‍റ് ആശാ ജിമ്മിയുടെ അദ്ധ്യക്ഷതയില്‍ പോത്താനിക്കാട് ഇന്ദിരാഭവനില്‍ വച്ച് ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് സുനില സിബി മെമ്പര്‍ഷിപ്പ് ലോഞ്ച് ഉദ്ഘാടനം ചെയ്തു. രാജലക്ഷ്മി കുറുമോത്ത് സംഘടനാ ക്ലാസ് നയിച്ചു. മഞ്ഞള്ളൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് സുബാഷ് കടക്കോട്ട് കോണ്‍ഗ്രസിനെപ്പറ്റി ക്ലാസെടുത്തു. സംസ്ഥാന സെക്രട്ടറി ജയ സോമോന്‍, സനിത ബിജു, ബിന്ദു ഗോപി, സിന്ധു ബെന്നി, അലക്സി സ്കറിയ, ഷാജി സി. ജോണ്‍,എൻ എം ജോസഫ്,കെ.വി. കുര്യാക്കോസ്, സന്തോഷ് ഐസക് എന്നിവര്‍ പ്രസംഗിച്ചു.
Advertisement