Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അവയവക്കടത്ത് കേസിലെ മുഖ്യപ്രതി പിടിയിൽ

12:05 PM Jun 01, 2024 IST | Online Desk
Advertisement

കൊച്ചി: അവയവക്കടത്ത് കേസിലെ മുഖ്യപ്രതി പിടിയിൽ. ഹൈദരാബാദിൽ‌ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സബിത്തിന്റെ മൊഴിയെ അടിസ്ഥാനമാക്കിയാണ് പ്രധാനപ്രതിയെ പിടികൂടിയത്. ഹൈദരാബാദും ബെം​ഗളൂരും ചെന്നൈയും കേന്ദ്രീകരിച്ച് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് മുഖ്യപ്രതി പിടിയിലായത്. പ്രതിയെ ആലുവയിൽ എത്തിച്ചു.

Advertisement

കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ പിടിയിലായിരുന്ന പ്രതി ഹൈദ​രാബാദ് സ്വദേശിയാണ്. കേസിൽ ആകെ നാല് പ്രതികൾ ഉള്ളതായാണ് പോലീസ് കണക്കാക്കുന്നത്. നാലാമത്തെ പ്രതി കൊച്ചി സ്വദേശിയായ മധുവാണ്. ഇയാൾ നിലവിൽ ഇറാനിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. അവയവ കടത്ത് നടത്തിയവരിൽ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കൾ ആണെന്ന് സബിത് നാസർ പൊലീസിനോട് സമ്മതിച്ചിരുന്നു.

Tags :
featuredkeralanews
Advertisement
Next Article