For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ദുരന്തമുഖത്ത് നിന്ന് സെൽഫി; മേജർ രവിക്കെതിരെ രൂക്ഷ വിമർശനം, സൈനിക യൂണിഫോം ദുരുപയോഗം ചെയ്തെന്നും പരാതി

01:59 PM Aug 04, 2024 IST | Online Desk
ദുരന്തമുഖത്ത് നിന്ന് സെൽഫി  മേജർ രവിക്കെതിരെ രൂക്ഷ വിമർശനം  സൈനിക യൂണിഫോം ദുരുപയോഗം ചെയ്തെന്നും പരാതി
Advertisement

കൽപ്പറ്റ: വയനാട്ടിലെ ദുരന്തമുഖത്ത് നിന്ന് സെൽഫിയെടുത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത നടനും സംവിധായകനുമായ മേജർ രവിക്കെതിരെ രൂക്ഷവിമർശനം. കൂടാതെ സൈനിക യൂണിഫോം ദുരുപയോഗം ചെയ്തതിനും മേജർ രവിക്കെതിരെ പരാതി.

Advertisement

നടനും ടെറിടോറിയൽ ആർമി ലെഫ്റ്റനന്റ് കേണലുമായ മോഹൻലാലിനൊപ്പമുള്ള സെൽഫിയാണ് മേജർ രവി പങ്കുവെച്ചത്. ചിത്രം സോഷ്യൽമീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. പിആർഒ ഡിഫൻസ് കൊച്ചിയെന്ന എക്സ് പേജിലാണ് മേജർ രവി സെൽഫിക്ക് പോസ് ചെയ്യുന്ന തരത്തിലുള്ള ചിത്രങ്ങൾ
പ്രത്യക്ഷപ്പെട്ടത്. ചവിട്ടി നിൽക്കുന്ന മണ്ണിനടിയിൽ എന്താണെന്ന് പോലും അറിയാത്ത അവസ്ഥയാണ് മുണ്ടക്കൈയിലും ചൂരൽമലയിലും നിലവിൽ. അങ്ങനെയുള്ള ദുരന്തഭൂമിയിലെത്തി ഇത്തരത്തിലുള്ള പ്രവർത്തികൾ ഒഴിവാക്കാനുള്ള ഔചിത്യം കാണിക്കണമെന്നും സെൽഫിയെടുത്തത് ശരിയായില്ലെന്നുമാണ് വിമർശനം ഉയരുന്നത്. ഇങ്ങനെയുള്ള സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളുണ്ടെന്നും ആളുകൾ പ്രതികരിച്ചു.

അതേസമയം മുണ്ടക്കൈ ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയ മേജര്‍ രവി സൈനിക യൂണിഫോം ഉപയോഗിച്ചതിനെതിരെ പരാതി. ഡിഫന്‍സ് സര്‍വ്വീസ് റെഗുലേഷന്‍ പ്രകാരം സൈന്യത്തില്‍ നിന്നും വിരമിച്ചയാള്‍ സൈനിക യൂണിഫോം ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്നും മേജര്‍ രവി സൈനിക യൂണിഫോം ദുരുപയോഗം ചെയ്തുവെന്നുമാണ് പരാതി. സൈന്യത്തില്‍ നിന്നും വിരമിച്ച ആര്‍ എ അരുണ്‍ എന്നയാളാണ് പരാതി നല്‍കിയത്.മേജര്‍ രവിയുടെ നടപടി പൊതുജനത്തിനും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് മാത്രമല്ല, സുരക്ഷാ പ്രശ്‌നവും ഉയർത്തുന്നതാണ്. ഇക്കാര്യത്തില്‍ ഉചിതമായ അന്വേഷണം നടത്തി മേജര്‍ രവിക്കെതിരെ നടപടിയെടുക്കണമെന്നാണ് അരുണ്‍ പരാതിയിലൂടെ ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, കേരള മുഖ്യമന്ത്രി, ഡിജിപി, വയനാട് എസ് പി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.

Tags :
Author Image

Online Desk

View all posts

Advertisement

.