ഭൂരിപക്ഷം 10,291ലേക്ക്; കുതിച്ചുയർന്ന് രാഹുലിന്റെ ലീഡ്
11:48 AM Nov 23, 2024 IST | Online Desk
Advertisement
പാലക്കാട്: ഒമ്പതാം റൗണ്ടിൽ റൗണ്ടിൽ വോട്ടെണ്ണൽ യുഡിഎഫ് കേന്ദ്രങ്ങളിൽ തുടരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷം 10,291 ലേക്ക് കുതിച്ചുയർന്നു. യുഡിഎഫ് കേന്ദ്രങ്ങളായ നഗരസഭയിലെ മേപ്പറമ്പ് മേഖലയും പിരായിരി പഞ്ചായത്ത് ഉൾപ്പെടുന്ന പ്രദേശത്തെ വോട്ടുകളാണ് ഒമ്പതാം റൗണ്ടിൽ എണ്ണുന്നത്. യുഡിഎഫ് പ്രതീക്ഷിച്ചതിനേക്കാൾ വലിയ മുന്നേറ്റം ഉണ്ടാവും എന്നാണ് തെരഞ്ഞെടുപ്പ് ഫലസൂചനകൾ നൽകുന്നത്.
Advertisement
അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ഈ ശ്രീധരൻ 6900 വോട്ടിന്റെ ലീഡ് നേടിയ ഏഴാം റൗണ്ടിൽ 1388 വോട്ടിന് മുന്നേറ്റം ഉണ്ടാക്കാൻ രാഹുലിന് കഴിഞ്ഞിരുന്നു. നിലവിൽ യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ തുടരുന്നത്.