Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മലപ്പുറം ജില്ലാ അസോസിയേഷൻ ഈണം 2K 24 ആഘോഷിച്ചു

05:15 PM Oct 24, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി : മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ മാക് ഈണം 2k24 (ഓണാഘോഷം )ഒക്ടോബർ 11-വെള്ളിയാഴ്ച ഹെവൻ ഓഡിറ്റോറിയം ജലീബിൽ വെച്ച് അരങ്ങേറി. മാക് കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാവിരുന്നോട് കൂടി ആരംഭിച്ച ആഘോഷം, നിറഞ്ഞ സദസ്സിൽ ജനറൽ സെക്രട്ടറി ശ്രീ. നസീർകാരംകുളങ്ങര സ്വാഗതം ആശംസിച്ചു കൊണ്ട് ആരംഭിക്കുകയും പ്രസിഡന്റ്‌ അഡ്വക്കേറ്റ് മുഹമ്മദ് ബഷീർ അധ്യക്ഷത വഹിക്കുകയും ചെയ്തു .മലബാർ ഗോൾഡ് & ഡയമണ്ട് കുവൈറ്റ് കൺട്രി ഹെഡ് ശ്രീ അഫ്സൽ ഖാൻ ഭദ്രദീപം തെളിയിച്ച് ഈണം 2K24 ഉദ്ഘാടനം നിർവഹിച്ചു.
വനിതവിംഗ്‌ ജ : സെക്രട്ടറി സിമിയ ബിജു, രക്ഷാധികാരികൾ വാസുദേവൻ മമ്പാട് , അനസ് തയ്യിൽ , മുസ്തഫ കാരി , മുസ്തഫ ഉണ്ണിയാലുക്കൽ, ജനറൽ കൺവീനെർ പ്രജിത് മേനോൻ തുടങ്ങിയവർ സംസാരിച്ചു. ചെയർമാൻ സലിം നിലമ്പൂർ നന്ദി പ്രകാശനം നിർവഹിച്ചു . വിഭവ സമൃദ്ധമായ ഓണസദ്യക്കു ശേഷം മാക് കിഡ്‌ഡിസിന്റെ നേതൃത്വത്തിൽ തിരുവാതിര കളി , ഒപ്പന തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ അഷ്റഫ് ചൂരോട്ട് , സ്റ്റെ ഫി സുദീപ് ,ഷറഫുദ്ദീൻ പുറക്കായിൽ, മാർട്ടിൻ ജോസഫ്, അജ്മൽ വേങ്ങര,റാഫി ആലിക്കൽ,ഷൈല മാർട്ടിൻ, അഡ്വ . ജസീന ബഷീർ എന്നിവർ പരിപാടി നിയന്ത്രിച്ചു.

Advertisement

Advertisement
Next Article