Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മലയാളം ക്ലാസ് പ്രവേശനോത്സവം സംഘടിപ്പിച്ചു

07:12 PM Sep 24, 2024 IST | Online Desk
Advertisement
Advertisement

ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ടിൽ മലയാളി കമ്മ്യൂണിറ്റി (MCS )ൻ്റെ ആഭിമുഖ്യത്തിൽ മലയാളം ക്ലാസിലേക്കുള്ള പ്രവേശനോത്സവം നടത്തി.തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് നടന്ന പ്രവേശനോത്സവത്തിൽ
കുട്ടികളും, മാതാപിതാക്കളും അടക്കം ഇരുപതിൽ കൂടുതൽ ആളുകൾ പങ്കെടുത്തു.അധ്യാപികമാരായ ആതിര രമേശൻ ,ഷാലു ഫ്രാൻസിസ് , സാജന മേരി സ്റ്റാൻലി എന്നിവർ മധുരം വിതരണം ചെയ്ത് കുട്ടികളെ സ്വീകരിച്ചു. ഓൺലൈനായും ഓഫ് ലൈനായും ക്ലാസുകൾ സംഘടിപ്പിക്കും എന്നും, വരു ദിവസങ്ങളിൽ കൂടുതൽ കുട്ടികൾ മലയാളം ക്ലാസുകളിലേക്ക് എത്തിചേരും എന്നും MCS പ്രസിഡൻറ് ശ്രീ രതീഷ് പനമ്പിള്ളി അറിയിച്ചു. ഭാരവാഹികളായ ഫൈസൽ റാഫി ,നിർമ്മൽ തൈവളപ്പിൽ എന്നിവർ പ്രസംഗിച്ചു.

Tags :
featurednews
Advertisement
Next Article