Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇന്ത്യൻ വനിതാ ടി20 എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നു മണി

05:17 PM Nov 24, 2023 IST | Veekshanam
Advertisement

മുംബൈ: ഇന്ത്യന്‍ വനിതാ സീനിയര്‍ ടീമിലെത്തിയ ആദ്യ മലയാളി താരമാണ് വയനാട് മാനന്തവാടി സ്വദേശിനിയായ മിന്നു മണി. ഈ വര്‍ഷം ജൂലൈയില്‍ ബംഗ്ലാദേശിനെതിരെ നടന്ന ടി20 പരമ്പരയിലാണ് 24കാരിയായ മിന്നു ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറിയത്. അരങ്ങേറ്റ പരമ്പരയില്‍ തന്നെ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി ശ്രദ്ധേയമായ പ്രകടനം കാഴ്ച വെക്കാന്‍ താരത്തിന് സാധിച്ചു. ചൈനയിലെ ഹാങ്ചൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിലും മിന്നു അംഗമായിരുന്നു.

Advertisement

മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ മൂന്ന് മത്സരങ്ങളാണ് ഇരു ടീമുകളും തമ്മില്‍ കളിക്കുക. ഈ മാസം 29നാണ് ആദ്യ മത്സരം. ഡിസംബര്‍ ഒന്ന്, മൂന്ന് തിയ്യതികളിലാണ് മറ്റു മത്സരങ്ങള്‍. ഇന്ത്യയുടെ സീനിയര്‍ ടീമിന് വേണ്ടി കളിച്ചിട്ടുള്ള മൂന്ന് താരങ്ങളെ മാത്രമാണ് എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മിന്നുവിന് പുറമെ കനിക അഹൂജ, മോണിക്ക പട്ടേല്‍ എന്നിവരാണ് ഇന്ത്യക്ക്് വേണ്ടി കളിച്ചിട്ടുള്ള മറ്റുതാരങ്ങള്‍. രാജ്യന്തര തലത്തില്‍ ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ വനിതാ ക്രിക്കറ്ററാണ് മിന്നു. ടീമിലെ ഏക മലയാളി താരവും മിന്നു തന്നെ.

ഇന്ത്യ എ ടീം: മിന്നു മണി, കനിക അഹൂജ, ഉമ ചേത്രി, ശ്രേയങ്ക പാട്ടീല്‍, ഗൊങ്കടി തൃഷ, വൃന്ദ ദിനേശ്, ഗ്നാനന്ദ ദിവ്യ, അരുഷി ഗോയല്‍, ദിഷ കസട്, രാഷി കനോജിയ, മന്നത് കശ്യപ്, അനുഷ ബരേഡി, മോണിക്ക പട്ടേല്‍, കാഷ്‌വീ ഗൗതം, ജിന്‍ഡിമമി കലിത, പ്രകാശിത് നായ്ക്

Tags :
Sports
Advertisement
Next Article