മലയാളി യുവതി നാട്ടിൽ നിര്യാതയായി!
08:24 PM Jan 16, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
കുവൈറ്റ് സിറ്റി : മലയാളി യുവതി അസുഖം മൂലം നാട്ടിൽ നിര്യാതയായി. അഹമ്മദ് അൽ ബദർ ട്രാവൽ ആൻറ് ടൂറിസം കമ്പനിയിൽ ട്രാവൽ കൺസൾറ്റൻറ് ആയി ജോലി ചെയ്തുവരികയായിരുന്ന കോഴിക്കോട് പയ്യോളി കൃഷ്ണ ഹൌസിൽ പ്രിയ സുധീഷ് (46) ആണ് മരണപ്പെട്ടത്. കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ജീവനക്കാരനായ സുധീഷ് ആണ് ഭർത്താവ്. അബ്ബാസിയ സെൻട്രൽ സ്‌കൂൾ വിദ്യാർത്ഥികളായ രണ്ടു മക്കളുണ്ട്. മകൻ അക്ഷയ്, മകൾ ആൻവി. സംസ്കാര ചടങ്ങുകൾ ബുധനാഴ്ച ഉച്ചയോടെ പയ്യോളിയിൽ നടക്കും.
Advertisement