ചൈനയിൽ മലയാളി എംബിബിഎസ് വിദ്യാർത്ഥിനി മരിച്ചു
07:27 PM Dec 14, 2023 IST
|
Veekshanam
Advertisement
ബെയ്ജിങ്: ചൈനയിൽ മലയാളി എംബിബിഎസ് വിദ്യാർത്ഥിനി മരിച്ചു. നെയ്യാറ്റിൻകര പുല്ലന്തേരി സ്വദേശി രോഹിണി നായർ (27)ആണ് മരിച്ചത്. ചൈന ജീൻസൗ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അവസാന വർഷ വിദ്യാർത്ഥിനിയാണ് രോഹിണി. തിങ്കളാഴ്ച മരണപ്പെട്ടു എന്ന വിവരമാണ് ബന്ധുക്കൾക്ക് കിട്ടിയിട്ടുള്ളത്. മരണത്തെ കുറിച്ച് മറ്റ് വിശദാംശങ്ങളൊന്നും കുടുംബത്തിന് ലഭിച്ചിട്ടില്ല.
Advertisement
Next Article