For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ആഗോള മെൻസ് വെയർ വിപണി കീഴടക്കാൻ മലയാളി സ്റ്റാർട്ടപ്പ് ജി ആൻഡ് എ: ആദ്യ ലക്ഷ്യം ന്യൂസിലാന്റ്

10:20 AM Jul 28, 2023 IST | Veekshanam
ആഗോള മെൻസ് വെയർ വിപണി കീഴടക്കാൻ മലയാളി സ്റ്റാർട്ടപ്പ് ജി ആൻഡ് എ  ആദ്യ ലക്ഷ്യം ന്യൂസിലാന്റ്
Advertisement

കൊച്ചി: ആഗോള വസ്ത്ര വിപണിയിൽ പുതു ചുവടുവെപ്പുമായി കേരളം ആസ്ഥാനമായ മെൻസ് വെയർ സ്റ്റാർട്ടപ്പ് സംരംഭമായ ജിയാക്ക ആന്റ് അബിറ്റോ സാർട്ടോറിയാൽ (ജി ആൻഡ് എ). ആഗോള വിപണിയിലേക്ക് ഏറ്റവും മികച്ച പ്രീമിയം വസ്ത്രങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലീകരണം. ആദ്യ ഘട്ടത്തിൽ ന്യൂസിലാന്റ് വിപണിയാണ് ജി ആൻഡ് എ ലക്ഷ്യമിടുന്നത്.

Advertisement

ഓസ്ട്രേലിയ, ഗൾഫ് എന്നിവിടങ്ങളിലേക്ക് കൂടി വിപുലീകരിക്കാനുള്ള ശ്രമങ്ങളുടെ മുന്നോടിയായാണ് ന്യൂസിലാന്റിലേക്ക് വിപണി വ്യാപിപ്പിക്കുന്നത്. ജി ആന്റ് എയുടെ ക്യാഷ്വൽ ബ്രാന്റായ ബെയർ ബ്രൗണിന്റെ മിസ്റ്റർ ബ്രൗൺ ശ്രേണിയിലെ വസ്ത്രങ്ങളാണ് ന്യൂസിലാന്റ് മാർക്കറ്റിൽ പ്രധാനമായും വിറ്റഴിക്കാൻ ലക്ഷ്യമിടുന്നത്. യുവ തലമുറയുടെ പ്രതീകമായിട്ടാണ് മിസ്റ്റർ ബ്രൗണിനെ ജി ആന്റ് എ അവതരിപ്പിക്കുന്നത്. ബെയർ ബ്രൗണിന് പുറമേ മറ്റൊരു ബ്രാന്റായ "ടി ദ ബ്രാന്റി"ലും ക്യാഷ്വൽ, ഫോർമൽ, പോളോ ഇനങ്ങളിലെ വൈവിധ്യമാർന്ന പ്രീമിയം കളക്ഷൻ ഒരുക്കിയിട്ടുണ്ട്. യുവാക്കൾക്ക് പുറമേ ഏത് പ്രായക്കാർക്കും ഇണങ്ങുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് ഇവർ വിപണിയിൽ എത്തിക്കുന്നത്.

ആദ്യ ഘട്ടത്തിൽ ഓൺലൈൻ വിപണിയാണ് ജി ആന്റ് എ ലക്ഷ്യമിടുന്നത്. www.barebrownandtea.com എന്ന ഔദ്യോഗിക വെബ്സൈറ്റിലാണ് ഇതിനുളള സൗകര്യം ഒരുക്കിയിട്ടുള്ളത്. ഭാവിയിൽ കൂടുതൽ ഓഫ്‌ലൈൻ സ്റ്റോറുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്.

ഓസ്ട്രേലിയയുമായുള്ള സാമീപ്യവും സർക്കാർ സംവിധാനങ്ങളുടെ സഹകരണവുമാണ് ന്യൂസിലന്റിലേക്ക് വിപണി വിപുലീകരിക്കാൻ തീരുമാനിച്ചതിന് പിന്നിലെന്ന് ജി ആന്റ് എ സ്ഥാപകനും സി.ഇ.ഓയുമായ ശ്രീജിത് ശ്രീകുമാർ പറഞ്ഞു. ജനസംഖ്യ കുറവുള്ള രാജ്യമായതിനാൽ മിക്ക ബ്രാന്റുകൾക്കും ന്യൂസിലാന്റ് വിപണിയോട് താൽപര്യം കാണിക്കുന്നില്ല. അതേസമയം ഉപഭോക്താക്കൾക്ക് തങ്ങളുടെ ബഡ്ജറ്റിൽ നിന്ന് കൊണ്ട് ഏറ്റവും മികച്ച പ്രീമിയം ഉൽപ്പന്നങ്ങൾ സ്വന്തമാക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags :
Author Image

Veekshanam

View all posts

Advertisement

.