For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

യൂറോ കപ്പിലും താരമായി മലയാളി വോളണ്ടിയർമാർ

11:25 PM Jul 04, 2024 IST | Online Desk
യൂറോ കപ്പിലും താരമായി മലയാളി വോളണ്ടിയർമാർ
Advertisement

ബെർലിൻ: പതിനേഴാമത് യൂറോ കപ്പിൽ ശ്രദ്ധേയമായി മലയാളി വോളണ്ടിയർമാർ. ജർമ്മനിയിലെ 10 പ്രധാന നഗരങ്ങളിലായാണ് ഇത്തവണ യൂറോ കപ്പ് പുരോഗമിക്കുന്നത്.10 വേദികളിലായി 16,000 വോളണ്ടിയർമാരാണ് യൂറോ കപ്പിൽ സേവനം ചെയ്യുന്നത് ഒരു ലക്ഷത്തി നാല്പതിനായിരം അപേക്ഷകരിൽ നിന്നാണ് ഓരോ വേദികളിലേക്കും 1600 വോളണ്ടിയർമാരെ തിരഞ്ഞെടുത്തത് എന്നതും ശ്രദ്ധായമാണ്. വോളണ്ടിയർമാർക്ക് മാസങ്ങൾ മുൻപേ ക്ലാസുകളും പരിശീലനവും നൽകിയാണ് യൂറോകപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. യൂറേപ്പിലെ വിവിധ രാജ്യങ്ങളുടെ ആരാധകർ ജർമ്മനിയിൽ എത്തുമ്പോൾ അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനും, കൃത്യമായ മാർഗ്ഗനിർദേശങ്ങളും നൽകാനും സാധിക്കുന്നത് കൃത്യമായ പരിശീലനത്തിലൂടെ ആണെന്ന് സ്റ്റുറ്റ്ഗാർട്ടിലെ ഇന്ത്യൻ ഫുട്ട്ബോൾ ക്ലബായ സ്റ്റുറ്റ്ഗാർട്ട് ഇൻന്ത്യൻസ് എഫ്സിയുടെ ഭാരവാഹികളും വോളണ്ടിയേഴ്സും ആയ സണ്ണി, ബിനോയ്, മാർഷൽ എന്നിവർ പറഞ്ഞു. എണ്ണം കുറവാണെങ്കിലും എല്ലാ വേദികളിലും മലയാളി വോളണ്ടിയർമാർ ഉണ്ടാകും എന്നും അവർ അറിയിച്ചു. ജോലി സമയം ക്രമീകരിച്ചാണ് മൂവരും വേളണ്ടിയർ സേവനം നടത്തുന്നത്. ഖത്തറിൽ നടന്ന കഴിഞ്ഞ വേൾഡ് കപ്പ് ഫൈനലടക്കം പ്രധാന ഫുട്‌ബോൾ ടൂർണ്ണമെൻ്റുകളിൽ എല്ലാം ബിനോയിടെയും സണ്ണിയുടെയും സാന്നിധ്യം ഉണ്ടായിട്ടുണ്ട്. ഒരു മാസത്തെ യൂറോ കപ്പിലെ സേവനം വലിയ ഒരനുഭമാന്നെന്ന് കണ്ണൂർ സ്വദേശിയായ ബിനോയ് അഭിപ്രായപ്പെട്ടു. വരും വർഷങ്ങളിൽ ഇനിയും വേളണ്ടിയർ സേവനം ചെയ്യുമെന്നും മൂവരും ആഗ്രഹം പങ്കുവെച്ചു. ജൂൺ 5 ന് നടക്കുന്ന ജർമ്മനി സ്പെയിൻ മത്സത്തിനായ് ആകാംഷയോടെ കാത്തിരിക്കുകയാണ് ഇവർ.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.