മല്ലു ഹിന്ദു ഐഎഎസ് ഓഫീസേഴ്സ് വാട്‌സ്ആപ്പ് ഗ്രൂപ്പ്; വ്യവസായ വകുപ്പ് ഡയറക്ടക്കെതിരെ നടപടിക്ക് ശുപാർശ
തിരുവനന്തപുരം: മല്ലു ഹിന്ദു ഐഎഎസ് ഓഫീസേഴ്സ് വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ വിഷയത്തിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപകൃഷ്ണനെതിരെ നടപടിക്ക് ശുപാർശ. സംഭവത്തിൽ ഗോപാലകൃഷ്ണന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. പോലീസ് അന്വേഷണ റിപ്പോർട്ട് ഗോപാകൃഷ്ണന്റെ വിശദീകരണം തള്ളുന്നതാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഗോപാകൃഷ്ണനെതിരെ നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ സർക്കാരിനോ ട് ശിപാർശ ചെയ്‌തു. വിവാദത്തിനു പിന്നാലെ തന്റെ ഫോൺ ഹാക്ക് ചെയ്തെന്ന് ആരോപിച്ച് കെ.ഗോപാലകൃഷ്‌ണൻ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അദ്ദേഹത്തിൻ്റെ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. രണ്ട് ഫോണുകളും ഫോർമാറ്റ് ചെയ്‌ത് നൽകിയതി നാൽ പ്രത്യേകിച്ചൊന്നും അതിൽ നിന്ന് കണ്ടെത്താൻ കഴിയില്ലെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു.ഹിന്ദു ഗ്രൂപ്പിന് പിന്നാലെ ഗോപാലകൃഷ്ണൻ അഡ്മിനായി മുസ്‌ലീം ഗ്രൂപ്പ് അടുത്ത ദിവസം നിലവിൽ വന്നതിലും ദുരൂഹതയുണ്ട്. സ്വന്തം നിലക്ക് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന് തെളിഞ്ഞാൽ അഖിലേന്ത്യാ സർവീസ് ചട്ടങ്ങളുടെ ലംഘനമെന്ന നിലക്ക് ഗോപാലകൃഷ്‌ണനെതിരെ കടുത്ത നടപടിയുണ്ടാകും.