Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നഷ്ടമാകുന്നത് അദ്ദേഹത്തിന്റെ വാത്സല്യമെന്ന് മമത ബാനര്‍ജി

11:30 AM Dec 27, 2024 IST | Online Desk
Advertisement

കൊല്‍ക്കത്ത: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തില്‍ അനുശോചിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നഷ്ടമാകുന്നത് അദ്ദേഹത്തിന്റെ വാത്സല്യമാണെന്ന് മമത പറഞ്ഞു. മുന്‍ പ്രധാനമന്ത്രിയുടെ കുടുംബത്തെ അവര്‍ അനുശോചനം അറിയിക്കുകയും സിങ്ങിനൊപ്പം ജോലി ചെയ്ത ദിവസങ്ങള്‍ അനുസ്മരിക്കുകയും ചെയ്തു.

Advertisement

'നമ്മുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ജിയുടെ പെട്ടെന്നുള്ള വിയോഗത്തില്‍ അഗാധമായി സ്തംഭിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നു. ഞാന്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുകയും കേന്ദ്രമന്ത്രിസഭയില്‍ വളരെ അടുത്തുനിന്ന് അദ്ദേഹത്തെ കാണുകയും ചെയ്തിട്ടുണ്ട്. ആ പാണ്ഡിത്യവും വിവേകവും ചോദ്യം ചെയ്യാനാവാത്തതായിരുന്നു. സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ആഴംകൊണ്ട് രാജ്യത്ത് അദ്ദേഹം പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്നും മമത 'എക്സി'ല്‍ എഴുതി. രാജ്യത്തിന് അദ്ദേഹത്തിന്റെ കാര്യസ്ഥന്‍ നഷ്ടപ്പെടും. അദ്ദേഹത്തിന്റെ വാത്സല്യവും എനിക്ക് നഷ്ടമാകും. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുയായികള്‍ക്കും എന്റെ ആത്മാര്‍ത്ഥ അനുശോചനം'- അവര്‍ കൂട്ടിച്ചേര്‍ത്തു.

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസും മുന്‍ പ്രധാനമന്ത്രിയുമായുള്ള ബന്ധം അനുസ്മരിക്കുകയും വിയോഗത്തെ വ്യക്തിപരമായ നഷ്ടം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. 'ഞാന്‍ ആണവോര്‍ജ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായിരിക്കെ പ്രധാനമന്ത്രി എന്ന നിലയില്‍ വകുപ്പിന്റെ ചുമതല അദ്ദേഹം വഹിച്ചിരുന്നു. ആറ്റോമിക് എനര്‍ജി എജുക്കേഷന്‍ സൊസൈറ്റിയുടെ ചെയര്‍മാനുമായിരുന്നു ഞാന്‍. ഡോ. സിങ് ആഗ്രഹിച്ചതിനാല്‍ എന്നെ സാംസ്‌കാരിക വകുപ്പില്‍ 'നാഷണല്‍ മയൂസിയ'ത്തിലേക്ക് അയച്ചുവെന്നും ആനന്ദ ബോസ് പറഞ്ഞു. അദ്ദേഹം ആണവോര്‍ജ്ജ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നതിനാല്‍ എനിക്ക് കാര്യങ്ങള്‍ വിവരിക്കാന്‍ അവസരം ലഭിച്ചു. വളരെ ക്ഷമയോടെ കേള്‍ക്കുകയും ഏത് കാര്യവും വ്യക്തമാക്കാന്‍ ആവശ്യമായ ചോദ്യങ്ങള്‍ മാത്രം ചോദിക്കുകയും ചെയ്യുമായിരുന്നു. ഇത്രയും വിനയാന്വിതനായ ഒരാളെ ഞാന്‍ കണ്ടിട്ടില്ല. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനായി വിരമിച്ചതിനു ശേഷം അദ്ദേഹം ഒരു പ്രഫസറെപ്പോലെയായിരുന്നു എനിക്ക് -ബോസ് പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും സിങ്ങിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. 'ഇന്ത്യക്ക് അതിന്റെ ഏറ്റവും മികച്ച രാഷ്ട്രതന്ത്രജ്ഞനെ നഷ്ടപ്പെട്ടിരിക്കുന്നു. ഡോ. മന്‍മോഹന്‍ സിങ്ങിന്റെ പാരമ്പര്യം അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിനപ്പുറമാണ്. നമ്മുടെ രാജ്യത്തിന്റെ ഭാവിയെ പുനര്‍നിര്‍മിച്ച സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശില്‍പിയായ ഡോ. സിങ് ശാന്തമായ ശക്തിയോടെ നയിച്ചു -ബാനര്‍ജി 'എക്സി'ല്‍ പോസ്റ്റ് ചെയ്തു.

മുന്‍ കോണ്‍ഗ്രസ് എം.പിയും മുതിര്‍ന്ന രാഷ്ട്രീയ നേതാവുമായ പ്രദീപ് ഭട്ടാചാര്യ സിങ്ങിന്റെ ജ്ഞാനവും ആഴത്തിലുള്ള അറിവും കൊണ്ട് താന്‍ എത്രമാത്രം 'ഹിപ്‌നോട്ടൈസ്' ചെയ്യപ്പെട്ടുവെന്ന് അനുസ്മരിച്ചു. അദ്ദേഹം ഒരു മികച്ച സാമ്പത്തിക വിദഗ്ധന്‍ മാത്രമല്ല. വളരെ നല്ല മനുഷ്യന്‍ കൂടിയായിരുന്നു. വളരെ സത്യസന്ധനായ വ്യക്തിയായിരുന്നു. പാര്‍ലമെന്റില്‍ മാത്രമല്ല. പുറത്തും അദ്ദേഹത്തിന്റെ നിരവധി പ്രസംഗങ്ങള്‍ ഞങ്ങള്‍ കേട്ടിട്ടുണ്ട്. അദ്ദേഹം രാജ്യത്തെ അതിയായി സ്നേഹിച്ചിരുന്നു. മറ്റ് വിഷയങ്ങളിലും ആഴത്തിലുള്ള അറിവുണ്ടായിരുന്നു. പെട്ടെന്നുള്ള വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണ് - ഭട്ടാചാരി കൂട്ടിച്ചേര്‍ത്തു.

'അദ്ദേഹം ഞങ്ങള്‍ക്ക് ഒരു വിശുദ്ധനെപ്പോലെയായിരുന്നു. ഞാന്‍ അദ്ദേഹത്തെ വളരെ അടുത്ത് കാണുകയും അദ്ദേഹത്തിന്റെ ജ്ഞാനത്തിലും അറിവിലും അദ്ഭുതപ്പെടുകയും ചെയ്തു -കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ അധീര്‍ രഞ്ജന്‍ ചൗധരി അനുസ്മരിച്ചു.

Tags :
featurednews
Advertisement
Next Article